Latest News

ചേട്ടന്‍ ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ്! ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു പോലും സിനിമ ചെയ്യാനായിരുന്നു ! മധു വാര്യരെക്കുറിച്ച് മഞ്ജുവാര്യര്‍

Malayalilife
ചേട്ടന്‍ ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ്! ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു പോലും സിനിമ ചെയ്യാനായിരുന്നു ! മധു വാര്യരെക്കുറിച്ച് മഞ്ജുവാര്യര്‍

മഞ്ജുവാര്യരുടെ സഹോദരന്‍ ദിലീപിന്റെ അളിയന്‍ എന്നിങ്ങനെയുള്ള ഐഡെന്റിറ്റികളിലൂടെയാണ് മധുവാര്യര്‍ സിനിമയിലെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. നിരവധി സിനിമകളില്‍ അഭിനയിക്കുകയും അളിയന്‍ ദിലീപിന്റെ മായാമോഹിനി, സ്വ ലേ എന്നീ ചിത്രങ്ങള്‍ മധുവാര്യര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. മായാമോഹിനിയില്‍ താരം അഭിനിയിക്കുകയും ചെയ്‌തെങ്കിലും പിന്നീട് മധുവിനെ സിനിമകളിലൊന്നും ആരും കണ്ടില്ല. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ തന്റെ സഹോദരനെ സിനിമയിലെക്ക് തിരിച്ചെത്തുകയാണ്. ഇപ്പോള്‍ സഹോദരന്റെ ജീവിതത്തെ പറ്റിയുള്ള ആര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ മഞ്ജു വെളിപ്പെടുത്തിയിരിക്കയാണ്.

മഞ്ജുവാര്യരുടെ മൂത്ത ചേട്ടനാണ് മധുവാര്യര്‍. പക്ഷേ സ്വന്തം നിലയിലായിരുന്നു മധു ചിത്രങ്ങളില്‍ സജീവമായത്. അളിയനായിട്ട് പോലും ദിലീപിനൊപ്പം വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് താരമെത്തിയത്. എങ്കിലും ദീലിപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മായാമോഹിനിയും സ്വലേയും മധുവാണ് നിര്‍മിച്ചത്. മായാമോഹിനിയില്‍ മധുവും അഭിനയിച്ചിരുന്നു. പിന്നീട് അധികം വൈകാതെ മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു. എന്നാല്‍ പിന്നീട് മധുവിനെ സിനിമകളില്‍ അധികം കണ്ടില്ല. ഇപ്പോള്‍ താരം വീണ്ടും ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമകളിലേക്ക് മടങ്ങിെത്തിയിരിക്കുകയാണ്. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ ഒരു സിനിമ സംവിധാനം ചെയ്താണ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. സംവിധാനത്തിലേക്ക് കാല്‍വെക്കുമ്പോള്‍ മധു നായികയാക്കുന്നത് സഹോദരി മഞ്ജുവിനെയാണ്,. ബിജു മേനോന്‍ ആണ് നായകനാകുക. സഹോദരന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ മഞ്ജുവും വളരെ എക്‌സൈറ്റഡാണ്.

സഹോദരന്റെ തിരിച്ചു വരവിനെ കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു വാര്യര്‍. ചേട്ടന്‍ ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത് തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണെന്ന് മഞ്ജു പറയുന്നു. എന്നാല്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പല പ്രോജക്ടുകളും അവസാന ഘട്ടത്തില്‍ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കാണേണ്ടി വന്നിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. തിരിച്ചു വരവില്‍ മഞ്ജു സന്തുഷ്ടയാണ്. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ നന്നായി ചെയ്യണമെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും മഞ്ജു പറഞ്ഞു. സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് താന്‍ അതിന്റെ ഭാഗമാകുന്നതും ചേട്ടന്റെ സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.

Read more topics: # manju warriar and ,# madhu warriar
manju warriar and madhu warriar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES