Latest News

പതിവ് തെറ്റിക്കാതെ മമ്മൂക്ക; ഗൗതം മേനോന്‍ പടത്തിന്റെ സെറ്റിലും സ്‌പെഷ്യല്‍ ബിരിയാണി' വിളമ്പി നടന്‍; വീഡിയോ വൈറല്‍

Malayalilife
topbanner
 പതിവ് തെറ്റിക്കാതെ മമ്മൂക്ക; ഗൗതം മേനോന്‍ പടത്തിന്റെ സെറ്റിലും സ്‌പെഷ്യല്‍ ബിരിയാണി' വിളമ്പി നടന്‍; വീഡിയോ വൈറല്‍

മ്മൂട്ടി നായകനാകുന്ന സിനിമകളുടെ സെറ്റുകളില്‍ സ്ഥിരം കാണുന്നൊരു കാര്യമാണ് നടന്‍ വിളമ്പുന്ന സ്‌പെഷ്യല്‍ ബിരിയാണിയുടെ കാഴ്ചകള്‍. പതിവ് തെറ്റിക്കാതെ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിലും മമ്മൂട്ടി ബിരിയാണി വിളമ്പിയിരിക്കുകയാണ്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ബിരിയാണിയുടെ ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി വിളമ്പുന്നത് വീഡിയോയില്‍ കാണാം. ഗൗതം മേനോനും ഒപ്പമുണ്ടായിരുന്നു. ശേഷം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി ഭക്ഷണം കഴിക്കുന്നുമുണ്ട്. നടന്റെ ആരാധകര്‍ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോമഡി-ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തുവിടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അത്തം ദിനമായ സെപ്റ്റംബര്‍ ആറിന് ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് പുറത്തുവിടുമെന്നാണ് ഗ്രേപ്പ് വൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവോണ ദിനമായ സെപ്റ്റംബര്‍ 15 ന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നും സൂചനകളുണ്ട്.

ചിത്രത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കിയിരുന്നു. ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Read more topics: # മമ്മൂട്ടി
mammootty biryani video in gautham vasudev menon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES