Latest News

'ചിത്രം കണ്ട് തന്റെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു, രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി' എന്നും മാമാങ്കത്തിന്റെ നിര്‍മ്മാതാവ്

Malayalilife
'ചിത്രം കണ്ട് തന്റെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു, രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി' എന്നും മാമാങ്കത്തിന്റെ നിര്‍മ്മാതാവ്

മ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മാമാങ്കത്തിന് ശേഷമുളള കാത്തിരിപ്പിലാണ് മലയാളികള്‍ .പഴശ്ശിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് 'മാമാങ്കം'. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കണ്ട് തന്റെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എന്നാണ് ഇതിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു, രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി എന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു. രണ്ടരമണിക്കൂറോളം നിങ്ങള്‍ അത്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല.ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്.കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത് .

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, മാസ്റ്റര്‍ അച്യുത്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഡിസംബര്‍ 12നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക

Read more topics: # mamangam movie ,# diarector
mamangam movie diarector

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES