Latest News

ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍; ലിസ്റ്റില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡും; ചിത്രത്തിലെ ആദ്യഗാനം ഹിറ്റാക്കിയതിന് പ്രേക്ഷകരോട് നന്ദി പ്രകടപ്പിച്ച് നായിക മഞ്ജു വാര്യര്‍

Malayalilife
ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍; ലിസ്റ്റില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡും; ചിത്രത്തിലെ ആദ്യഗാനം ഹിറ്റാക്കിയതിന് പ്രേക്ഷകരോട് നന്ദി പ്രകടപ്പിച്ച് നായിക മഞ്ജു വാര്യര്‍

കേരളം ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരോ പുതിയ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേട്ടം കൂടി ഒടിയന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് മോഹന്‍ലാലിന്റെ ഒടിയന്‍ എത്തിയിരിക്കുന്നത്. ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. ഐഎംഡിബിയുടെ റെക്കോഡിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട് ചിത്രത്തിലെ നായിക കൂടിയായ മഞ്ജുവാര്യര്‍ രംഗത്ത് എത്തി. തന്റെ ഫെയസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി നന്ദി അറിയിച്ചത്.

ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് രജനീകാന്ത്-ശങ്കര്‍ ചിത്രം യന്തിരന്‍ 2.0യാണ്. കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫിന് രണ്ടാം സ്ഥാനവും ഷാരൂഖിന്റെ സീറോയ്ക്ക് മൂന്നാം സ്ഥാനവുമാണുള്ളത്.

ഇന്നലെ പുറത്തു വിട്ട ഒടിയനിലെ ആദ്യഗാനത്തിന് വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസാണ് നേടിയെടുത്തത്. ഒടിയന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് റെക്കോഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷലുമാണ്.

ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ 14 നാണ് തീയറ്ററുകളിലെത്തുക. 'പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായികയായി മഞ്ജു വാര്യറെത്തുമ്പോള്‍ നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.

malayalam new movie,odiyan,IMDbi list,manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES