തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് മാളവിക മോഹനന്‍. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് മാളവികയുടേതായി ലൈന്‍ അപ്പിലുള്ളത്. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ഹൃദയപൂര്‍വം ആണ് മാളവികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത വിവരമൊക്കെ മാളവിക ആരാധകരുമായി പങ്കുവച്ചിരുന്നു. ഹൃദയപൂര്‍വം ചിത്രത്തെ വിമര്‍ശിച്ച് കമന്റ് ചെയ്ത ഒരു ആരാധകന് മാളവിക കൊടുത്തിരിക്കുന്ന മറുപടിയാണിപ്പോള്‍ വൈറലായി മാറുന്നത്. '65 കാരന്റെ കാമുകയായി 30 കാരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങള്‍ ചെയ്യാന്‍ ഈ മുതിര്‍ന്ന നടന്മാര്‍ക്ക് എന്ത് പറ്റി?' എന്നായിരുന്നു കമന്റ്.
ഇത് ശ്രദ്ധയില്‍പ്പെട്ട മാളവിക മോഹനന്‍ മറുപടിയുമായി എത്തി. 'ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്', എന്നാണ് മാളവിക മറുപടി നല്‍കിയത്. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.