Latest News

സാരിയും ലെഹങ്കയും മുതല്‍ ഫ്രോക്ക് വരെ; മോഡലായി ഞെട്ടിച്ച് ജയറാമിന്റെ മകള്‍ മാളവിക; മിലന്‍ ഡിസൈന്‍സിന്റെ പട്ടു വസ്ത്രങ്ങളില്‍ തിളങ്ങി ചക്കി

Malayalilife
 സാരിയും ലെഹങ്കയും മുതല്‍ ഫ്രോക്ക് വരെ; മോഡലായി ഞെട്ടിച്ച് ജയറാമിന്റെ മകള്‍ മാളവിക; മിലന്‍ ഡിസൈന്‍സിന്റെ പട്ടു വസ്ത്രങ്ങളില്‍ തിളങ്ങി ചക്കി

ലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് താരദമ്പതികളുടെ മകളും കാളിദാസിന്റെ അനുജത്തിയുമായ മാളവികയും പുതിയ ചിത്രങ്ങളാണ്.

കുട്ടിക്കാലം തൊട്ടു തന്നെ ജയറാമിന്റെ മക്കളെ മലയാളികള്‍ക്ക് പരിചിതമാണ്. കാളിദാസ് ബാലതാരമായി സിനിമയില്‍ എത്തി. ചിത്രങ്ങളിലൂടെ മാളവിക എന്ന ചക്കിയെയും മലയാളികള്‍ സ്‌നേഹിച്ചു. കാളിദാസ് സിനിമയിലെത്തിയപ്പോഴും ചക്കിയെ സിനിമയില്‍ കാണാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു.
കുട്ടിക്കാലത്ത് തടിച്ചുരുണ്ടിരുന്ന ചക്കി ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായ പെണ്‍കുട്ടിയായി മാറിക്കഴിഞ്ഞു. 23 വയസുകാരിയായ മാളവിക കോളേജ് പഠനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.  എപ്പോഴും ജയറാമിനോട് ആരാധകര്‍ ചോദിക്കുന്ന മകള്‍ എപ്പോഴാണ് സിനിമയില്‍ എത്തുകയെന്നതാണ്. എന്നാല്‍ ഇതിന് വ്യക്തമായ ഉത്തരം താരം നല്‍കിയിരുന്നില്ല. സിനിമയെക്കാള്‍ ചക്കിക്ക് പ്രിയപ്പെട്ടത് സ്‌പോര്‍ട്‌സായിരുന്നു. എന്നാലിപ്പോള്‍ പ്രമുഖ വസ്ത്രബ്രാന്‍ഡായ മിലന്റെ മോഡലായി എത്തി മാളവിക ഞെട്ടിച്ചിരിക്കുകയാണ്.

കൊച്ചിയിലെ സെലിബ്രിറ്റി ഡിസൈനേഴ്‌സായ മിലന് വേണ്ടി മാളവിക നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബനാറസി പട്ടിന്റെ പഴയ പ്രൗഡി വിളിച്ചോതുന്ന വസ്ത്രങ്ങളില്‍ അതിസുന്ദരിയാണ് മാളവിക എത്തുന്നത്. സാരിയും, ലെഹങ്കയും എന്നുവേണ്ട മുട്ടൊപ്പമുള്ള ഫ്രോക്ക് വരെ ബനാറസി പട്ടില്‍ ഡിസൈന്‍ ചെയ്ത് അണിഞ്ഞാണ് മാളവിക എത്തിയിരിക്കുന്നത്. അമ്മയുടെ മുഖഛായയില്ലെങ്കിലും അതിസുന്ദരിയായിട്ടാണ് സാരികളില്‍ മാളവിക എത്തുന്നത്. വരളെ മനോഹരം കൂടിയാണ് മിലന്റെ ഓരോ ഡിസൈനര്‍ വസ്ത്രങ്ങളും. ബ്രില്യന്റ് ബ്രൈഡല്‍ ബനാറസിയാണ് ഈ സീസണില്‍ മിലന്‍ ഡിസൈന്‍സ് ഒരുക്കിയിരിക്കുന്നത്. മോഡലായി മാളവിക എത്തിയതോടെ ജയറാമിന്റെ പ്രിയ പുത്രി സിനിമയിലേക്ക് ഉടന്‍ എത്തുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

 

Read more topics: # malavaika jayaram,# milan designs,# photoshoot
malavaika jayaram milan designs photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES