തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തുന്നു.
എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഹൃദ്യമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈറ്റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും മംമ്താ മോഹന്‍ദാസുമാണ് മാഹഷിനേയും ഗൗരിയേയുമവതരിപ്പിക്കുന്നത്.
മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി.എസ്.എല്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - ത്യാഗു, മേക്കപ്പ് - പ്രദീപ് രംഗന്‍. കോസ്റ്റും ഡിസൈന്‍ --സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ മാനേജര്‍ -എബി കുര്യന്‍ കോടിയാട്ട്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് രാജേഷ് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ്.ഇ.കുര്യന്‍, വാഴൂര്‍ ജോസ്.
ഫോട്ടോ - ഹരി തിരുമല