ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്‍ കര്‍ണന്‍. ഈ സിനിമയുടെ വമ്പന്‍ പ്രജക്ട്‌നായി പലതും സജീകരിക്കുന്നത് വിത്യസ്ത തലത്തിലാണ്.മഹാവീര്‍ കര്‍ണ്ണനിലെ 30 അടി ഉയരമുള്ള രഥത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇതിന് മുന്നോടിയായി രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി പത്മനാഭ ക്ഷേത്രത്തില്‍ പൂജിച്ച് ഹൈദരാബാദിലേക്ക് കൊണ്ട് പോയി. എന്ന് നിന്റെ മൊയ്തീന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് 'മഹാവീര്‍ കര്‍ണ്ണ'.
മലയാളി സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മഹാവീര്‍ കര്‍ണനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. തമിഴ്നടന്‍ വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീര്‍ കര്‍ണന്‍. ഈ ചിത്രത്തില്‍ 30 അടി ഉയരമുള്ള രഥമാണ് ഉപയോഗിക്കുന്നത്. ഈ രഥത്തില്‍ 1001 മണികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ പ്രധാന മണി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജയ്ക്ക് വെച്ചാണ് ഹൈദരാബാദിലേയ്ക്ക് കൊണ്ടു പോയത്.ക്ഷേത്ര തന്ത്രി ഗോശാലാ വാസുദേവന്‍ നമ്ബൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്.
ആര്‍എസ്വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. 1001 മണിയിലെ പ്രധാന മണിയാണ് ഇന്നലെ തലസ്ഥാനത്ത് പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട്. ഇതിന്റെ ഫൈബര്‍ പതിപ്പുകളായിരിക്കും ബാക്കിയുള്ളവ. കുംഭകോണത്താണ് മണി നിര്‍മ്മിച്ചത്.ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കര്‍ണന്‍ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്.
40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ പണികള്‍ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകള്‍ക്ക് കയറി നില്‍ക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്‍പന.