പഞ്ഞിക്കിടുക എന്നു പറഞ്ഞാല്‍ കൊച്ചിയില്‍ എന്തെന്ന് അറിയാമോ? മമ്മൂട്ടിയുടെ ഈ ചോദ്യത്തിനൊപ്പം ആരാധകര്‍ ഇളകിമറിഞ്ഞു. ആദ്യ പകുതിയില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം തകര്‍ക്കുകയാണ്. ഫാമിലി ഓറിയന്റഡ് ആക്ഷന്‍ ത്രില്ലറാണ് സിനിമയെന്നാണ് ആദ്യ പകുതി നല്‍കുന്ന സൂചന. ക്ലാസ് ചിത്രമായി ഇത് മാറുമെന്ന പ്രതീക്ഷയാണ് ആദ്യ ഹാഫ് നല്‍കുന്നത്.
ഫ്രാന്‍സിസ് ഡി കപ്പോളയുടെ ഗോഡ്ഫാദര്‍ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നതാണ് ചിത്രം. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും തകര്‍ത്ത് അഭിനയിക്കുന്നു. പോര്‍ച്ചുഗീസുകാരില്‍ നിന്ന് മാമോദിസ മുങ്ങിയ കൊച്ചിയിലെ കുടുംബത്തിലെ മൂന്നാം തലമുറയിലെ പ്രധാനിയാണ് മൈക്കിള്‍. അഞ്ഞൂറ്റിക്കാര്‍ എന്ന കുടുംബത്തിന്റെ നാഥന്‍. ഈ കുടുംബത്തിന്റെ കഥയാണ് അമല്‍നീരത് മികച്ച ഫ്രെയിമുകളിലൂടെ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ രണ്ടു കുടുംബങ്ങള്‍ തമ്മിലെ പകയുടെ കഥ. അത്യുഗ്രന്‍ പശ്ചാത്തല സംഗീതത്തിന്റെ പിന്നണിയില്‍ പറയുന്ന ഒന്നാന്തരം സിനിമയാണ് ആദ്യ പകുതി. മുംബൈയിലെ അധോലോകത്തിന്റെ കഥയും ഇതിലേക്ക് വരുന്നുണ്ട്.
ബിഗ്‌ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മപര്‍വ്വം'. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്ബന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്‌ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍.
ഇത് കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ട്, മമ്മൂട്ടി പറഞ്ഞു. ബിലാലിന് മുമ്ബുള്ള സാമ്ബിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിനും മമ്മൂട്ടി മറുപടി പറയുകയുണ്ടായി. ഇത് വേറെ വെടിക്കെട്ടാണ്. കഥയുമായി ഒരു സാമ്യവുമില്ല. ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിലാല്‍ വന്നാല്‍ എന്റയര്‍ലി ഡിഫറന്‍ഡായിരിക്കും, മമ്മൂട്ടി പറഞ്ഞിരുന്നു. അമല്‍ നീരദ് എന്ന ക്രാഫ്റ്റ്മാനെകുറിച്ചും മമ്മൂട്ടി പറഞ്ഞിരുന്നു.
15 വര്‍ഷം കഴിഞ്ഞ് വരുമ്ബോള്‍ എല്ലാ അപ്‌ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രക്ഷകര്‍ മാറി, ഡിജിറ്റല്‍ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും, മമ്മൂട്ടി വിശദീകരിച്ചിരുന്നു.