പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന് കരാറായി; മാര്‍ച്ച് 28നു ചിത്രം തിയേറ്ററുകളിലെത്തും

Malayalilife
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന് കരാറായി; മാര്‍ച്ച് 28നു ചിത്രം തിയേറ്ററുകളിലെത്തും

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഓവര്‍സീസ് റൈറ്റ്‌സ് ദുബായ് കേന്ദ്രീകരിച്ച ഫാര്‍സ് ഫിലിംസ് സ്വന്തമാക്കി. വന്‍ തുകയുടെ ഇടപാടാണിതെന്ന് സൂചന. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളില്‍ വരുന്ന കേന്ദ്രങ്ങളില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.

മിഡില്‍ ഈസ്റ്റില്‍ വരുന്ന അമേരിക്കന്‍ ഇന്‍ഡിപെന്‍ഡന്റ്, മലയാളം തമിഴ്, തെലുങ്ക്, മലയാളം, അറബി, മറ്റു വിദേശ ഭാഷാ ചിത്രങ്ങളുടെയും പ്രദര്‍ശന/വിതരണാവകാശം ഏറ്റെടുക്കുന്ന മുന്‍നിര കമ്പനിയാണ് ഫാര്‍സ് ഫിലിംസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ലൂസിഫര്‍.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാവും. മോഹന്‍ലാലിന്റെ വരവറിയിക്കുന്ന ടീസര്‍ ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു. മുന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഫാസില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലൂസിഫര്‍ മാര്‍ച്ച് മാസം തിയേറ്ററിലെത്തും.

Read more topics: # lucifer-overseas-distribution
lucifer-overseas-distribution

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES