ലോക' സിനിമയുടെ വിജയം അമ്മ ലിസിക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശന്‍. മമ്മൂട്ടിയുടെ മകള്‍ സുറുമിയും ആഘോഷത്തില്‍ ഒത്തുചേര്‍ന്നു. ചെന്നൈയില്‍ വച്ചാണ് ആഘോഷ പരിപാടി നടന്നത്. ' ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു. ' ലോക' യുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.''- ലിസി കുറിച്ചു.
കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, സുറുമി, നസ്ലിന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളും ലിസി പങ്കുവെച്ചു.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ' ലോക' 250 കോടി രൂപയാണ് ഇതുവരെ ആംഗോള കലക്ഷനായി നേടിയത്.അഞ്ച് ഭാഗങ്ങളുളള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്.