കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി പ്രിന്‍സിപലും ഒക്കെയായിരുന്ന ലക്ഷ്മി നായര്‍. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന് ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ, മാജിക് ഓവന്‍ എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ ഇടം നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ യൂട്യൂബിലൂടെയാണ് പുത്തന്‍ കുക്കിങ്ങ് സീക്രട്സും റെസിപികളുമായി ലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ലോക്ഡൗണിലും ലക്ഷ്മി കുക്കിങ്ങുമായി സജീവമാണ്.
മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച കാഴ്ച്ചക്കാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷിയായത്. മുന്നോട്ടുള്ള ജീവിതത്തിനായി വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് വഴിയോരത്ത് വിറ്റിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജനയ്ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ ഒരു ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സജ്ജന കണ്ണീരോടെ തുറന്ന് പറയ്ഞ്ഞത്. നിരവധി താരങ്ങളാണ് സജ്ജനയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ സജനയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിയ്ക്കുകയാണ് ലക്ഷ്മി നായര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പിന്തുണ അറിയിച്ചിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം....
എറണാകുളത്ത് വഴിയരികില്‍ ബിരിയാണിയും ഊണും വില്‍പ്പന നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്ന സജ്‌ന ഷാജി എന്ന ട്രാന്‍സ് വുമണിനെ ആക്ഷേപിക്കുകയും കച്ചവടം തടയുകയും ചെയ്ത സംഭവം വളരെ വിഷമത്തോടെയാണ് കേട്ടത്.
അവരും നമ്മെപ്പോലെ മനുഷ്യരല്ലേ? പിന്നെന്തിനീ വേര്‍തിരിവ്? മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന സജ്‌നയെപ്പോലുള്ളവരെ നാം പിന്തുണയ്ക്കണം. സജ്ന ഷാജിയെയും സുഹൃത്തുക്കളെയും ചേര്‍ത്തു പിടിച്ചുകൊണ്ട് എന്റെ എല്ലാവിധ സപ്പോര്‍ട്ടും നല്‍കുന്നു...