Latest News

കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റ് കാണിച്ചും മരുമകളെയും മകനയെും പരിചയപ്പെടുത്തിയും ലക്ഷ്മി നായര്‍; പുതിയ വ്‌ളോഗും ഹിറ്റാകുന്നു

Malayalilife
  കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റ് കാണിച്ചും മരുമകളെയും മകനയെും പരിചയപ്പെടുത്തിയും ലക്ഷ്മി നായര്‍; പുതിയ വ്‌ളോഗും ഹിറ്റാകുന്നു

കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി പ്രിന്‍സിപലുമൊക്കെയായ ലക്ഷ്മി നായരെ. ലക്ഷ്മി നായരുടെ പുതിയ വ്‌ളേഗാണ് ഇപ്പോള്‍ യൂട്യൂമ്പിലും സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറുന്നത്. വിവിധ രുചികളാണ് താരം അതില്‍ പരിചയപ്പെടുത്തുന്നത്. ലക്ഷ്മി നായര്‍ തന്റെ വ്‌ളോഗില്‍ ആദ്യമായി സംപ്രേക്ഷണം ചെയ്ത ചക്ക വീഡിയോ  വലിയ ഹിറ്റായിരുന്നു. ചാനലിന് ഇതിനോകം തന്നെ ഏറെ സ്വീകരണമാണ് വീട്ടമ്മമാര്‍ അടക്കമുള്ള പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

പഴുത്ത ചക്ക വെട്ടുന്നത് മുതല്‍ അത് ചക്കയട ആകുന്നത് വരെയുളളതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. മൂന്നുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. പിന്നീട്  രസകരമായ പാചക വീഡിയോകള്‍ താരം അപ്ലോഡ് ചെയ്തിരുന്നു. വിഷു സ്‌പെഷ്യല്‍ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ തന്റെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ്  ഹിറ്റാകുന്നത്. രുചികരമായ ക്യാപിചീനോ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാം എന്നതാണ് വീഡിയോയില്‍ ഉളളതെങ്കിലും ആരാധകരുടെ കണ്ണുടക്കിയത് മനോഹരമായ അപ്പാര്‍ട്ട്‌മെന്റിലാണ്. കൊച്ചിയില്‍ വരുമ്പോള്‍ താമസിക്കാനായിട്ടാണ് ചെറിയ ഒരു സ്റ്റിയുഡിയോ അപ്പാര്‍ട്ട്‌മെന്റ് ലക്ഷ്മിക്കും കുടുംബത്തിനും ഉളളത്. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയ ലക്ഷ്മിക്കൊപ്പം മകനും മരുമകളും ഉണ്ടായിുന്നു. രണ്ട് ബെഡ്‌റൂം ഉളള അപ്പാര്‍ട്ട്‌മെന്റ് ആണ് അത്.

നല്ല അടുക്കും ചിട്ടയോടെയുമാണ് വീട് അലങ്കരിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമാണ് അപ്പാര്‍ട്ട്‌മെന്റിനുളളില്‍ നല്‍കിയിട്ടുളളത്.  തന്റെ മകന്‍ വിഷ്ണുവിനെയും മരുമകള്‍ അനുവിനെയും ലക്ഷ്മി നായര്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വളരെ കുറച്ച് സ്‌പൈസ് മാത്രമാണ് അപ്പാര്‍ട്ട്‌മെന്റിലുളളത്. മുറികളില്‍ കുറച്ച് സാധനങ്ങളും പെയിന്റ്ിങ്ങുകളും മാത്രമാണ് ഉളളത്. സിംപിള്‍ ആന്‍ഡ് എലഗന്റ് രീതിയിലാണ് റൂമുകള്‍. ലീവിങ് റൂം ഡൈനിങ് റൂം ഒക്കെ കാണാവുന്ന രീതിയിലാണ് അടുക്കള. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉളളരീതിയിലാണ് അപ്പാര്‍ട്ടമെന്റിലെ ഓരോ മുറിയും അടുക്കളയും ഡിസൈന്‍ ചെയ്തിട്ടുളളത്. മരുമകള്‍ രാവിലെ എണിറ്റ് ചായക്ക് പകരം കാപ്പുചീനോ വേണമെന്ന് പറയുന്നതും തന്റെ മരുമകള്‍ക്ക് വേണ്ടി ക്യാപിചിനോ ലക്ഷ്മി എളുപ്പത്തില്‍ ഉണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മരുമക്കള്‍ എത്തിക്കഴിഞ്ഞാല്‍ അടുക്കളയില്‍ കയറാത്ത അമ്മായിയമ്മമാര്‍ ലക്ഷ്മിയെ കണ്ട് പഠിക്കട്ടെ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മരുമകളോട് ഇത്രയും സ്‌നേഹമോ എന്നും ചിലര്‍ ചോദിക്കുന്നു. ക്രീമിയും രുചികരവുമായ  ക്യാപിചീനോ ഉണ്ടാക്കുന്നത് മനസ്സിലാക്കിയതിനൊപ്പം ലക്ഷ്മി നായരുടെ മക്കളെ കണ്ടതിന്റെയും അപ്പാര്‍ട്ട്‌മെന്റ് കണ്ടതിന്റെയുമൊക്കെ സന്തോഷത്തിലാണ് ആരാധകര്‍.

Read more topics: # Lekshmi nair,# new apartment vlog
Lekshmi nair new apartment vlog

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക