Latest News

തന്നേക്കാളും ചെറുപ്പമായിരിക്കുന്ന അമ്മയെന്ന ക്യാപ്ഷനുമായി ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തത് ഫോട്ടോ വൈറല്‍; സൗന്ദര്യത്തിന് പിന്നിലെ രഹസ്യം അമ്മ തന്നെയെന്ന് ആരാധകര്‍  

Malayalilife
 തന്നേക്കാളും ചെറുപ്പമായിരിക്കുന്ന അമ്മയെന്ന ക്യാപ്ഷനുമായി ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തത് ഫോട്ടോ വൈറല്‍; സൗന്ദര്യത്തിന് പിന്നിലെ രഹസ്യം അമ്മ തന്നെയെന്ന് ആരാധകര്‍  

കുഞ്ചാക്കോ ബോബനും എന്നും ഒരേ പ്രായമാണെന്ന് ആരാധകര്‍ എപ്പോഴും പറയാറുണ്ട്. അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനെ സംബന്ധിച്ചിടത്തോളം സിനിമ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഒരുകാലത്ത് യുവതാരമായി തിളങ്ങിനിന്ന താരം ഇന്നും അതേ പോലെ തന്നെ തുടരുകയാണ്.   
സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ചെറുപ്പം നിലനിര്‍ത്തുന്നതിനെക്കുറിച്ചുമാണ് പലരും ചോദിക്കാറുള്ളത്. പുഞ്ചിരിയോടെ ഒഴിഞ്ഞുമാറുന്ന ശൈലിയാണ് താരത്തിന്റേത്. തുടക്കം പ്രണയനായകനായിട്ടാണെങ്കിലും പിന്നീടാണ് വില്ലത്തരത്തിലേക്ക് തിരിഞ്ഞത്. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് താരം വ്യക്തമാക്കിയിട്ടുമുണ്ട്.

തന്നേക്കാളും ചെറുപ്പമായിരിക്കുന്ന അമ്മയെന്ന ക്യാപ്ഷനുമായാണ് ചാക്കോച്ചന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചാക്കോച്ചന്റെ സൗന്ദര്യത്തിന് പിന്നിലെ പ്രധാന രഹസ്യം അമ്മയാണെന്ന് നേരത്തെ സംവിധായകനായ ലാല്‍ ജോസ് പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം പ്രിയയും കൂടി എത്തിയതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

kunjako-boban-with-amma-selfie-viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES