വേറിട്ട ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച് ജനപ്രീതി പിടിച്ചു പറ്റിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. 2011ല്‍ പുറത്തിറങ്ങിയ 'ട്രാഫിക്' എന്ന മലയാള ചിത്രത്തിലൂടെയാണ് ലിസ്റ്റിന്‍ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ടീമിന്റെ ഒന്നുചേരല്‍. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'ബേബി ഗേള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ബോബി -സഞ്ജയ് രചന നിര്‍വഹിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍.
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ?ഗരുഡന് ശേഷം അരുണ്‍ ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ബേബി ഗേള്‍ബേബി ഗേളിനുള്ളത്. കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.
കുഞ്ചാക്കോ ബോബനും ലിസ്റ്റിന്‍ സ്റ്റീഫനും ഒരുമിച്ച് നിര്‍മ്മിച്ച് , കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്ന, രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിന്‍. പുതുവര്‍ഷമായ 2025ല്‍ മാജിക് ഫ്രെയിസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടാകുമെന്നാണ് അറിവ്. അഡ് വെര്‍ടൈസിംഗ് ബ്രിംഗ് ഫോര്‍ത്ത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.