Latest News

പ്രതീക്ഷകളിലേക്ക് നടന്നു നീങ്ങുന്ന നാല്‍വര്‍സംഘം...! അടിപൊളി ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...!

Malayalilife
പ്രതീക്ഷകളിലേക്ക് നടന്നു നീങ്ങുന്ന നാല്‍വര്‍സംഘം...! അടിപൊളി ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...!

സസ്‌പെന്‍സ് നിറച്ച് ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്തത നിറഞ്ഞ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തി ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി നടന്നു നീങ്ങുന്ന ചിത്രമാണ് പോസ്റ്ററില്‍.

മായാനദിക്കുശേഷം മറ്റൊരു മാസ് ചിത്രം മലയാളികള്‍ക്കു സമ്മാനിക്കാന്‍ ശ്യാംപുഷ്‌കറും സംവിധായകന്‍ മധു സി നാരായണനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാത്യൂ തോമസ് എന്ന പുതുമുഖവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.
കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ രാത്രിയിലാണ് കഥ പറഞ്ഞുപോകുന്നത്.

kumbalangi nights, first look poster,fahadh fasil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES