മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയെ ആരാധിക്കാത്ത ഒരു മലയാളി പോലുമില്ലെന്നതാണ് സത്യം. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എല്ലാവരുടെയും പ്രിയ ചിത്രച്ചേച്ചി. 25000ല്‍ പരം പാട്ടുകളാണ് മലയാളം,തെലുങ്ക്, കന്നട,ഹിന്ദി, ബംഗാളി, ഓറിയ തുടങ്ങി പല ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷ്, ഫ്രഞ്ച,അറമ്പി,ലാറ്റിന്‍ തുടങ്ങിയ വിദേശഭാഷകളിലുമായി ചിത്ര പാടിയിട്ടുള്ളത്. 40 വര്‍ഷമായി തുടരുന്ന സംഗീത സപര്യയ്ക്കിടെയില് തനിക്ക് സംഭവിച്ച ഗുരുതരമായ ഒരു തെറ്റ് ഇപ്പോള്‍ ചിത്ര വെളിപ്പെടുത്തിരിക്കയാണ്.
ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതഞ്ജനാണ് എആര്‍ റഹ്മാന്. അദ്ദേഹത്തിന്റെ കൂട്ടുകെട്ടില്‍ മാത്രം ചിത്ര പാടിയത് നൂറില്‍പരം പാട്ടുകളാണ്. എആര്‍ റഹ്മാന് ഷോയ്ക്കിടയില്‍ റഹ്മാന് ഇരിക്കുമ്പോള്‍ തന്നെ മറ്റൊരു ഗായകന് മൂലം തനിക്ക് പറ്റിയ തെറ്റാണ് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നതായി ചിത്ര പറയുന്നത്. മാതൃഭൂമി ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ ജീവിതത്തില്‍ തന്നെ സംഭവിച്ച ഏറ്റവും വലിയ പിഴവായിരുന്നു എആര്‍ റഹ്മാന് ഷോയ്ക്കിടെ സംഭവിച്ചത് എന്നാണ് ചിത്ര പറയുന്നത്്. ഷോയില്‍ ചിത്രയും മറ്റൊരു ഗായകനും ചേര്‍ന്ന് പാടിയപ്പോഴാണ് അത് സംഭവിച്ചത്.
ഒരു പാട്ടിന്റെ ലൈനില്‍ സ്കെയില്‍ ചേഞ്ച് വരണം. അന്ന് തനിയ്ക്കൊപ്പം പാടിയ മറ്റൊരു ഗായകന് തെറ്റായ നോട്ടില്‍ കൊണ്ടിട്ടു. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് തന്നെ താന്‍ തുടങ്ങി. എന്നാല്‍ യഥാര്‍ഥത്തില്‍ താന്‍ പാടേണ്ട വരി അല്ലായിരുന്നു. അതേസമയം താന്‍ പാടിയ പാട്ടല്ലായിരുന്നു അത്. അതിനാല്‍ തന്നെ അതിന്റതായ ആത്മവിശ്വാസം കുറവ് തനിയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ എന്നാലും പാട്ട് നന്നായി പഠിച്ചതിനു ശേഷം തന്നെയായിരുന്നു സ്റ്റേജില്‍ എത്തിയത്. അതിനാല്‍ അത് പാടി മുഴുവിക്കാന്‍ സാധിച്ചു. എന്നാലും അത് ഇന്നും തനിയ്ക്ക് വിഷമം തന്നെയാണ് എന്നാണ് ചിത്ര വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇക്കാര്യം എആര്‍ റഹ്മാന് മനസ്സിലായില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം എന്നാല്‍ അന്ന് തെറ്റിച്ചു പാടിയ ഗായകന്റെ പേര് പറയില്ലെന്നും ചിത്ര പറഞ്ഞു. നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സന്ദര്‍ഭവും ഇതാണെന്ന് ചിത്ര കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലാം തനിക്ക് സംഭവിച്ച തെറ്റ് ചിത്ര തുറന്നു പറഞ്ഞത് ആരാധകര്‍ ഏറ്റെടുക്കുകയാണ്. പ്രമുഖരില്‍ പലരും തങ്ങള്‍ക്ക് തെറ്റ് പറ്റിയത് സമ്മതിക്കാത്തപ്പോള്‍ തനിക്കും തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ ചിത്രയാണ് യഥാര്‍ഥ ഗായികയെന്നും ചെറിയ പിഴവുകളുടെ പേരില്‍ റിയാലിറ്റി ഷോകളില്‍ കുട്ടികളെ ക്രൂശിക്കുന്ന മറ്റ് ഗായകര്‍ ഇത് കണ്ട് പഠിക്കട്ടേയെന്നുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിത്ര ആരാധകര്‍ പറയുന്നത്.