Latest News

മക്കള്‍ ചെറിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കില്‍ അന്ന് അച്ഛനെത്ര വിഷമിച്ച് കാണും;ഇതൊന്നും പറയാന്‍ അദ്ദേഹം കൂടെയില്ലല്ലോ; അച്ഛനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി കൃഷ്ണകുമാര്‍

Malayalilife
മക്കള്‍ ചെറിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കില്‍ അന്ന് അച്ഛനെത്ര വിഷമിച്ച് കാണും;ഇതൊന്നും പറയാന്‍ അദ്ദേഹം കൂടെയില്ലല്ലോ; അച്ഛനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി കൃഷ്ണകുമാര്‍

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളുമായെത്തിയിരിക്കുകയാണ് അദ്ദേഹം. 

കുറിപ്പ് ഇങ്ങനെ: കഴിഞ്ഞ ദിവസം യാത്രക്കിടയില്‍, ഫോണിലെ ഫോട്ടോ ഗാലറിയിലൂടെ ഒരു രസത്തിനു ഫോട്ടോകള്‍ നോക്കി പോയപ്പോള്‍ അച്ഛന്റെ പാസ്പോര്‍ട്ടിന്റെ ഒരു ഫോട്ടോ കണ്ടു. അതില്‍ അച്ഛന്റെ ജനന തീയതി നോക്കിയപ്പോള്‍ ജൂണ്‍ 19, 1923. അതായത് 100 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അച്ഛന്‍ ജനിച്ചത്. ഇന്നു ജീവിച്ചിരുന്നെങ്കില്‍ ഇന്നലെ അച്ഛന് 100 വയസ്സ്. കുറേ ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി. 

ചെറുപ്രായത്തില്‍ അച്ഛന്‍ ഹീറോ ആയിരുന്നു. എല്ലാത്തിനും അച്ഛന്‍ വേണം. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ ചില സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടുത്ത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴും ഇരുഭാഗത്തുനിന്നും അതിരുകടന്നു പോയതു ഇപ്പോള്‍ ദുഖത്തോടെ ഓര്‍ക്കുന്നു.

എന്റെ അച്ഛന്‍ എന്നെ ഇഷ്ടപ്പെട്ടപോലെ എനിക്കു എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്നു അവരൊക്കെ വളര്‍ന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ അവരുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കും. അപ്പോള്‍ എന്റെ മനസ്സ് പെട്ടെന്ന് എന്നെ ഓര്‍മ്മപ്പെടുത്തും. 'നിന്റെ മക്കള്‍ ചെറിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കില്‍ അപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടി ശക്തിയില്‍ നീ നിന്റെ അച്ഛനോട് പ്രതികരിച്ചപ്പോള്‍ അതും വളരെ പ്രായം ചെന്ന അച്ഛന് അന്ന് എത്രമാത്രം വേദന ഉണ്ടാക്കി കാണും.'ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കില്‍ പറയണമെന്നാഗ്രഹമുണ്ട്. പക്ഷെ ഇന്നു ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ എന്നതാണ് സത്യം. അതൊരു വേദനയാണ്.

krishnakumar POST About father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക