കോകിലയുടെ ഇരുപത്തിയഞ്ചാം ജന്മദിനം ഇത്തവണ പതിവ് കേക്ക് മുറിക്കല്‍ രിതിയില്‍ നിന്നും വ്യത്യസ്തമായാണ് ബാല ആഘോഷിച്ചത്. പിറന്നാള്‍ പ്രമാണിച്ച് ബാലയും കോകിലയും തെങ്കാശിയിലാണ്. ഇവിടുത്തെ സുന്ദരേശ്വര്‍ ക്ഷേത്രത്തില്‍ എത്തിയ താരങ്ങള്‍ 1000 ത്തോളം പേര്‍ക്ക്് അന്നദാനം നടത്തുകയാണ് ഇത്തവണ. ബാല തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.
'ഇന്ന് വലിയ വിശേഷമുള്ള ദിവസമാണ്.കോകിലയുടെ പിറന്നാളാണ്.
ആയിരം പേര്‍ക്ക് അന്നദാനം നടത്തുകയാണ് ഇത്തവണ.ഞങ്ങളെ സ്നേഹിച്ച എല്ലാവര്‍ക്കും നന്ദി.കോകിലയ്ക്ക് ഹാപ്പി ബര്‍ത്ത്ഡേ'- ബാല പറഞ്ഞു
ആചാരപ്രകാരം ബാലയേയും കോകിലയേയും ക്ഷേത്രാധികാരികള്‍ സ്വീകരിച്ചാനയിച്ചു. കഴുത്തില്‍ ഹാരം അണിയിച്ചു ക്ഷേത്രത്തില്‍ പ്രവേശനം നല്‍കി. ഇവിടെ നിന്നുകൊണ്ടാണ് ബാല വ്‌ലോഗ് രൂപത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചെറു വീഡിയോ പോസ്റ്റ് ചെയ്തത്. ആ വീഡിയോ പോസ്റ്റ് ചെയ്ത് ആകെ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ നിരവധിപ്പേര്‍ കോകിലയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു
കോകിലയുടെ ജന്മദിനത്തിന് എന്തിനാണ് 3000 പേര്‍ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും. ഇത് പിറന്നാളിനായി ക്ഷണിക്കപ്പെട്ടവരല്ല. ഇവരെല്ലാപേരും തെങ്കാശി ക്ഷേത്രത്തില്‍ വന്നുചേരുന്ന ഭക്തരാണ്. ഭാര്യയുടെ ജന്മദിനം പ്രമാണിച്ച് ബാല ഇവിടെ ആയിരം പേര്‍ക്ക് അന്നദാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, വന്നുചേരുന്നവരുടെ എണ്ണം മൂവായിരമാകും എന്ന് ക്ഷേത്രത്തിലെ തന്ത്രി അറിയിക്കുന്നു. ബാല ആയിരം പേര്‍ക്കെന്ന് പറഞ്ഞുവെങ്കിലും, എത്തിച്ചേരുന്ന ഭക്തര്‍ എല്ലാപേര്‍ക്കും ഇവിടെ ഭക്ഷണം തയാറെന്ന് ക്ഷേത്ര തന്ത്രി അറിയിച്ചു. ഭാര്യയുടെ പിറന്നാളിന് ബാല കൂടുതല്‍ പേര്‍ എത്തിച്ചേരും എന്നനിലയില്‍ ഭക്ഷണം കരുതിവച്ചിരുന്നുവെന്നും വീഡിയോ വഴി ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുന്നുണ്ട്.
കോകിലയെ വിവാഹം ചെയ്ത ശേഷം ബാല കൊച്ചി നഗരത്തോട് വിടപറഞ്ഞു. വൈക്കത്തിന്റെ ഗ്രാമീണതയില്‍ കായലുമായി ചേര്‍ന്ന് കിടക്കുന്ന ഒരു വീട് സ്വന്തമാക്കി ഇവിടെ ഭാര്യക്കൊപ്പം താമസിക്കുകയാണ് നടന്‍ ബാല. ചെന്നൈയിലെ രാഷ്ട്രീയ പ്രമുഖന്റെ മകളാണ് കോകില എന്നതിലുപരി അവരെക്കുറിച്ച് മറ്റുവിവരങ്ങള്‍ ഏതും ബാല പങ്കിട്ടിരുന്നില്ല