Latest News

'ഈ കല്യാണം കുറച്ച് കുഴപ്പം പിടിച്ച സംഭവമാ'; ഭയം നിറക്കുന്ന  സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ 'ഖാഫ്- എ വെഡ്ഡിംഗ് സ്റ്റോറി' 28ന് തിയറ്ററുകളിലേക്ക്

Malayalilife
 'ഈ കല്യാണം കുറച്ച് കുഴപ്പം പിടിച്ച സംഭവമാ'; ഭയം നിറക്കുന്ന  സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ 'ഖാഫ്- എ വെഡ്ഡിംഗ് സ്റ്റോറി' 28ന് തിയറ്ററുകളിലേക്ക്

ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദ വിന്യാസവുമായി ''ഖാഫ് - എ വെഡ്ഡിംഗ് സ്റ്റോറി'' സിനിമ കേരളത്തില്‍ റിലീസിന് എത്തുന്നു. സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ചിത്രം നവംബര്‍ 28ന് ആണ് തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. ബൗണ്ട്‌ലസ് ബ്ലാക്ക്ബക്ക് ഫിലിംസിന്റെ ബാനറില്‍ ശുഭോ ശേഖര്‍ ഭട്ടാചാര്യ രചനയും നിര്‍മ്മാണവും വഹിച്ച് അഭിനവ് പരീഖ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റില്‍ ഹിന്ദിയില്‍ റിലീസ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ വൃദ്ധന്‍ അസാധാരണമായി മരണപ്പെടുന്നതും, തുടര്‍ന്ന് അത് കുടുംബത്തില്‍ നടക്കുന്ന കല്യാണത്തിന്  ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. 

സിനിമയുടെ വ്യത്യസ്തമായ പോസ്റ്ററുകള്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ബോളിവുഡ് താരങ്ങളായ
വൈഭവ് തത്വവാടി, മുക്തി മോഹന്‍, അക്ഷയ് ആനന്ദ്, മോണിക്ക ചൗധരി, ലക്ഷ്വീര്‍ സിംഗ് ശരണ്‍, പിലൂ വിദ്യാര്‍ത്ഥി, കൃഷ്ണകാന്ത് സിംഗ്, ബുണ്ടേല എന്നിവര്‍ ഇതില്‍ അഭിനയിക്കുന്നു. സാന്‍ഹ സ്റ്റുഡിയോ റിലീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന്  എത്തിക്കുന്നത്. ഛായാഗ്രഹണം: സുപ്രതിം ഭോല്‍, എഡിറ്റ്: രണേന്ദു രഞ്ജന്‍, സംഗീതം: റാഹി സെയ്ദ്, ടാല്‍സ് & സുചേത ഭട്ടാചാര്യ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ( കേരള): ഷാനു പരപ്പനങ്ങാടി, വാര്‍ത്താ പ്രചരണം: പി. ശിവപ്രസാദ്

khaufa wedding story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES