ഓസ്‌കാര്‍ ജേതാവ് കൂടിയായ നടന്‍ കെവിന്‍ സ്പാസി മുഖ്യ വേഷത്തിലെത്തിയ ചിത്രം ബില്യണയര്‍അമ്പേ പരാജയപ്പെട്ടു. ചിത്രത്തിന്റെ കളക്ഷന്‍ വെറും 42000 രൂപയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ ചിത്രം ഇത്തരത്തില്‍ പരാജയപ്പെടുന്നത്.
കെവിന്‍ സ്പാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ലൈംഗികാരോപണം നേരിടുകയാണ്. ഇതിനിടയിലാണ് നടന്റെ ഏറ്റവും പുതിയ ചിത്രമായ ബില്യണയര്‍ ബോയ്സ് ക്ലബ് അമേരിക്കന്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞത്. ജൂലൈ 19നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതിനോടകം വെറും 42000 രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയം നേരിട്ട ചിത്രമാണ് ബില്യണയര്‍ ബോയ്സ് ക്ലബ്. ജെയിംസ് കോക്‌സ് ഒരുക്കിയിരിക്കുന്ന ചെയ്യുന്ന ഈ ചിത്രം രണ്ടുവട്ടം മികച്ച നടനുള്ള ഓസ്‌ക്കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ കെവിന്‍ സ്പാസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജെയിംസ് കോക്‌സും ക്യാപ്റ്റന്‍ മോസ്‌നറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2010 ലാണ് ബില്യണയര്‍ ബോയ്‌സ് ക്ലബിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്ത് വരുന്നത്. 2015 ലാണ് സിനിമ ചിത്രീകരിക്കുന്നത്. മൂന്ന് വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.കെവിന്‍ സ്പാസിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളാണ് സിനിമയെ പ്രതികൂലമായി ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.