മലയാളത്തിന്റെ സൂപ്പര്‍ നായിക കീര്‍ത്തിയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.താരം പുതിയതായി ഒരു ഓഫ് റൈഡ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മഹീന്ദ്ര ഥാറിലായിരുന്നു താരത്തിന്റെ പ്രകടനം. 'ഓഫ് റൈഡ് ഇന്‍ ചെന്നൈ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
കീര്‍ത്തിയുടെ വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബീച്ച് റോഡിലാണ് കീര്‍ത്തിയുടെ പ്രകടനം എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു.ലക്ഷങ്ങളുടെ ലൈക്കും വാരി കീര്‍ത്തി സുരേഷിന്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുതിക്കുകയാണ്.