Latest News

ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി; ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി; സാവിത്രിയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Malayalilife
 ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി; ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി;  സാവിത്രിയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കീര്‍ത്തി സുരേഷ്

പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ചിത്രത്തിലൂടെ  സിനിമാലോകത്തെത്തിയ നടിയാണ് കീര്‍ത്തി സുരേഷ് .ഗീതാജ്ഞലിയിലെ നായിക കഥാപാത്രത്തിനു വളരെ നല്ല പിന്തുണയാണ് ലഭിച്ചത്.  കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രമായിരുന്നു തെലുങ് ചിത്രം മഹാനടിയിലേത്. പഴയകാല നടി സാവിത്രിയായി ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു കീര്‍ത്തി ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. സാവിത്രിയുടെ ജന്മദിനമായ ഇന്നലെ കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് സാവിത്രിയെക്കുറിച്ചുള്ളതായിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 

This is to you, a legend who will be remembered forever and ever. You chose us , showered us with your love and blessings, gave us all the energy and positivity to fight and cross all the borders and get here. You made us feel we deserve everything that we got and I genuinely hope that we made you happy. Mahanati/ NadigaiyarThilagam was a platform to bring you back to life . We hope that we did justice to you ,We tried out best but you will always be irreplaceable. You changed our lives , you changed my life. Thank you and #HBDSavitrima Love , Team #Mahanati @mahanatithemovie @nadigaiyarthilagam @nag_ashwin @dancinemaniac @swapnaduttchalasani @priyankacdutt @dqsalmaan @samantharuthprabhuoffl @thedeverakonda

A post shared by Keerthy Suresh (@keerthysureshofficial) on Dec 6, 2018 at 3:58am PST

 

'എല്ലാ കാലത്തും എന്നും ഓര്‍ക്കപ്പെടുന്ന നായികയ്ക്കുള്ളതാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കീര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി. മഹാനടി എന്ന ചിത്രം നിങ്ങളെ സന്തുഷ്ടയാക്കിയിരിക്കും എന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു പുനര്‍ജന്മം നല്‍കാന്‍ വേണ്ടി ഒരുക്കിയ ചിത്രമാണ് മഹാനടി. ചിത്രം നിങ്ങളോട് പൂര്‍ണ്ണമായി നീതി പുലര്‍ത്തിയെന്ന് കരുതുന്നു. ഞങ്ങളുടെ പരമാവധി ഈ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി, എനിക്കൊരു പുതു ജീവിതം തന്നു, നന്ദി'- കീര്‍ത്തി കുറിച്ചു.

Image result for keerthi suresh

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായിരുന്നു. ചിത്രത്തില്‍ ജെമിനി ഗണേശനായി എത്തിയത് ദുല്‍ഖര്‍ സല്‍മാനാണ്.

keerthy suresh- express- thanks for- audience -support in- mahanadi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES