Latest News

സിനിമാ സെറ്റില്‍ ഏവരേയും അമ്പരപ്പിച്ച് നടി കീര്‍ത്തി സുരേഷ്‌; സെറ്റില്‍ സമ്മാനിച്ചത് 150 ഗ്രാം സ്വര്‍ണ്ണം

Malayalilife
സിനിമാ സെറ്റില്‍ ഏവരേയും അമ്പരപ്പിച്ച് നടി കീര്‍ത്തി സുരേഷ്‌; സെറ്റില്‍ സമ്മാനിച്ചത് 150 ഗ്രാം സ്വര്‍ണ്ണം

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നിരവധി ഭാഷകളിലായി ധാരാളം സിനിമകള്‍ ചെയ്യാനും സിനിമാ ലോകത്ത് തന്റേതായ ചുവടുറപ്പിക്കാനും സാധിച്ച നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന കീര്‍ത്തി സുരേഷിന് കൈനിറയെ സിനിമകളാണിപ്പോള്‍. 

സിനിമാ ലോകത്ത് ഓരോ ദിവസവും അഭിനയത്തിലും പ്രവൃത്തിയിലും ഏവരേയും അമ്പരപ്പിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. എന്നാല്‍ സിനിമാ സെറ്റില്‍ നടി ചെയ്യുന്ന കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സെറ്റിലെ എല്ലാവര്‍ക്കും ചിത്രീകരണം അവസാനിക്കുന്ന ദിവസം സ്വര്‍ണം സമ്മാനിച്ചാണ് നടി കീര്‍ത്തി ശ്രദ്ധേയയാകുന്നത്. പണത്തിന്റെ അഹങ്കാരം കാണിക്കുന്നുവെന്ന് ആപേക്ഷം ഉയരുമ്പോള്‍ അതല്ല പഴയകാല നടി സാവിത്രിയ്ക്ക് ഉണ്ടായിരുന്ന പതിവ് കീര്‍ത്തി ഏറ്റെടുത്തെന്നും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു.

സിനിമാ സെറ്റില്‍ വിശാല്‍ നായകനായിരുന്ന സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ കീര്‍ത്തി എല്ലാവര്‍ക്കും സ്വര്‍ണം സമ്മാനം നല്‍കിയത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ദിവസം നടിയ്ക്കൊപ്പം ഫോട്ടോ എടുക്കാനായി ആരാധകര്‍ എത്തുകയും നടിയ്ക്ക് വേണ്ടി സെറ്റില്‍ പ്രത്യേകമായി കേക്ക് മുറി നടക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് സംവിധായകനും നായകനും മറ്റ് താരങ്ങള്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമായി 150 ഓളം സ്വര്‍ണ നാണയം നടി സമ്മാനമായി നല്‍കിയത്. ഒരു ഗ്രാം സ്വര്‍ണ്ണനാണയമായിരുന്നു കീര്‍ത്തിയുടെ സമ്മാനം. സെറ്റില്‍ നടന്ന പരിപാടികളുടെ വീഡിയോ ഇതിനകം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. മുന്‍പ് മഹാനടിയുടെ ലൊക്കേഷനിലും കീര്‍ത്തി സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ശ്രീരാമ രാജ്യം എന്ന സിനിമയിലെ സഹതാരങ്ങള്‍ക്കായി നയന്‍താര വാച്ച് സമ്മാനമായി നല്‍കിയത് വാര്‍ത്തയായിരുന്നു.

Read more topics: # keerthi suresh,# sandakkozhi 2
keerthi-suresh-sandakkozhi-2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES