Latest News

കീരിക്കാടന്‍ ജോസ് ആശുപത്രിയില്‍! ചികിത്സയ്ക്ക് സഹായം ആവിശ്യപ്പെട്ടുളള വ്യാജപ്രചരണം തെറ്റെന്ന് കുടുംബം

Malayalilife
topbanner
 കീരിക്കാടന്‍ ജോസ് ആശുപത്രിയില്‍! ചികിത്സയ്ക്ക്  സഹായം ആവിശ്യപ്പെട്ടുളള വ്യാജപ്രചരണം തെറ്റെന്ന് കുടുംബം

ലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് കീരിക്കാടന്‍ ജോസ്(മോഹന്‍രാജ്) ആശുപത്രിയിലാകുമ്പോള്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് താര സംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും. എന്നാല്‍ ആരുടേയും സഹായം വേണ്ടെന്നാണ് മോഹന്‍രാജിന്റെ സഹോദരന്റെ നിലപാട്. മക്കളും ഭാര്യയും ചെന്നൈയിലാണുള്ളത്. മലയാളികളെ അമ്പരപ്പെടുത്തിയ വില്ലനായ കീരിക്കാടന്‍ ജോസിന് ഗുരുതര ആരോഗ്യ പ്രശ്നമില്ലെന്നാണ് ആശുപത്രിയും നല്‍കുന്ന സൂചന.


മലയാളികള്‍ ഇന്നും ഏറെ അഭിമാനത്തോടെ എടുത്തു പറയുന്ന ചിത്രമാണ് കിരീടം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സേതുവിനേയും കീരിക്കാടന്‍ ജോസിനേയും പ്രേക്ഷകര്‍ അത്ര പെട്ടൊന്ന് മറക്കാന്‍ വഴിയില്ല. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവന്‍. നായകനൊപ്പം തന്നെ കീരിക്കാടന്‍ ജേസിന്റെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരെ അമ്പരപ്പിച്ച് കളഞ്ഞു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലാണ് അദ്ദേഹം. വൃക്ക സംബന്ധമായ അസുഖവും ഉണ്ട്. കണ്ടാല്‍ ആര്‍ക്കും ആ പഴയ വില്ലനാണ് ആശുപത്രിയിലുള്ളതെന്ന് വ്യക്തമാകില്ല. ഫെഫ്കയുടെ പ്രതിനിധികള്‍ അസുഖം അന്വേഷിച്ച് പോയെങ്കിലും ആശുപത്രിയില്‍ സഹോദരന്‍ അടുപ്പിച്ചില്ല. ചേട്ടന്റെ കാര്യങ്ങള്‍ നോക്കാനറിയാമെന്ന സന്ദേശമാണ് ഇദ്ദേഹം നല്‍കിയത്. അതിനിടെ കീരിക്കാടന്‍ ജോസിന് എന്ത് ചികില്‍സയ്ക്കും സഹായം നല്‍കുമെന്ന് അമ്മ അറിയിച്ചു. ഫെഫ്കയും സഹായിക്കാന്‍ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

അവശനിലയിലുള്ള അദ്ദേഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയാണ്. എന്നാല്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ കീരിക്കാടന്‍ ജോസിനൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മോഹന്‍രാജുമായി ഞാന്‍ സംസാരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചു. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതൊക്കെ തെറ്റായ വാര്‍ത്തകളാണെന്നും അവര്‍ പറഞ്ഞു.


മാത്രമല്ല അവര്‍ക്ക് ഡിപ്പാര്‍ട്മെന്റ് രീതിയില്‍ ഇന്‍ഷുറന്‍സും ഉണ്ട്. രണ്ട് പെണ്‍കുട്ടികള്‍ ആണ് കുട്ടികള്‍ എന്നുള്ളൊരു ടെന്‍ഷന്‍ എപ്പോഴുമുള്ളതാണ്. വെരിക്കോസ് വെയ്നിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ ആണ് അദ്ദേഹം ഇപ്പോള്‍. കാല് വച്ച് നടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അത് ഏറെ നാളായുണ്ട്. ചിറകൊടിഞ്ഞ കിനാക്കള്‍ അഭിനയിക്കുമ്പോള്‍ തന്നെ ഈ പ്രശ്നം ഉണ്ടായിരുന്നു. ഞങ്ങളൊക്കെ സഹായിച്ചാണ് അന്ന് അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഏത് കൂടിയ അവസ്ഥയിലാണ്. സംഭവം അറിഞ്ഞ ഉടനെയാണ് ബാദുഷ അവിടെ എത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. വര്‍ത്തമാനം പറയുമ്പോള്‍ ഒരുകുഴച്ചിലുണ്ട്, അതല്ലാതെ വേറൊരു പ്രശ്നവുമില്ല. ബാദുഷ അടുത്തുണ്ട്. സാമ്പത്തികമായി എന്തു പിന്തുണയും അമ്മ സംഘടന നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അവിടെ ചേട്ടന്റെ വീട്ടിലാണ് താമസം. നിലവില്‍ അദ്ദേഹം ആശുപത്രിയിലാണ്.'

കീരിക്കാടനെ എല്ലാ വിധത്തിലും സഹായിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും അറിയിച്ചു. വെരിക്കോസ് വെയിനിന് ഒപ്പം വൃക്ക രോഗവും കീരിക്കാടനെ അലട്ടുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കിരീടം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായി അദ്ദേഹം തിളങ്ങിയ താരമാണ് കീരിക്കാടന്‍. കെ.മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മോഹന്‍ രാജ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹം തന്റെ രണ്ടാം ചിത്രമായിരുന്നു കിരീടം. ചിത്രത്തില്‍ വേഷം കരിയറില്‍ അദ്ദേഹത്തിന് നല്ല ബ്രേക്കാണ് നല്‍കിയത്

Read more topics: # keerikadan jose,# kireedam
keerikadan jose kireedam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES