സാമൂഹ്യപ്രവര്‍ത്തക ദയാബായ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കാന്തന്‍ ഇത്തവണത്തെ കൊല്‍ക്കത്ത അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയയുന്ന ചിത്രത്തില്‍ ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായ് അവതരിപ്പിക്കുന്നത്.വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയാ വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടേയും നിലനില്‍പ്പിനായുള്ള അവരുടെ പോരാട്ടവുമാണ് സിനിമ.
ഷെറീസ് ഈസ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രമേയം ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരന്റേതാണ്. സിനിമയില്‍ സുപ്രധാനമായ റോളിലാണ് ദയാബായ് എത്തുന്നത്.
പ്രമാദ് കൂവേരിയാണ് രചന. കാന്തനായെത്തുന്നത് മാസ്റ്റര്‍ പ്രജിത്താണ്. നെങ്ങറ, അടിയാ വിഭാഗത്തിലെ ആദിവാസികളാണ് മറ്റു അഭിനേതാക്കള്‍. ആദിവാസി ഭാഷയായ റാവുളയാണ് സിനിമയില്‍ ഉപോയഗിച്ചിരിക്കുന്നത്. പരമ്പരാഗത ആദിവാസി വാദ്യോപകരണങ്ങളാണ് പശ്ചാത്തല സംഗീതത്തിന് ഉപയോഗിച്ചിരിക്കുന്നത്.