Latest News

നീങ്കൾ നല്ലവരാ കെട്ടവരാ? കേസും കൂട്ടവും തീർന്നതോടെ ഉലകനായകന്റെ വിശ്വരൂപം-2 വരവായി; വൻവരവേൽപുമായി കമൽഹാസൻ ആരാധകർ

Malayalilife
നീങ്കൾ നല്ലവരാ കെട്ടവരാ? കേസും കൂട്ടവും തീർന്നതോടെ ഉലകനായകന്റെ വിശ്വരൂപം-2 വരവായി; വൻവരവേൽപുമായി കമൽഹാസൻ ആരാധകർ

മൽഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം-2ന്റെ പ്രദർശനം തടയാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതോടെ ചിത്രം പ്രദർശനത്തിനെത്തി. തമിഴ്‌നാട്ടിൽ 300 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം പലതവണ നിയമക്കുരുക്കിൽപ്പെട്ടിരുന്നു. കമൽഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ആൻഡ്രിയ,പൂജാ കുമാർ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്.

ചിത്രത്തിനെതിരേ സിനിമാ നിർമ്മാണക്കമ്പനി പിരമിഡ് സായ്മീറ നൽകിയ ഹർജിയിൽ വ്യാഴാഴ്ച വാദംകേട്ട ജസ്റ്റിസ് എം. സുന്ദറാണ് റിലീസ് തടയാനാവില്ലെന്ന് വ്യക്തമാക്കിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു കമൽഹാസനെതിരെയുള്ള പരാതി. മർമയോഗി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന കരാറുമായി ബന്ധപ്പെട്ട് പിരമിഡ് സായ്മിറയ്ക്ക് 7.75 കോടി കമൽ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. സിനിമയുടെ പ്രദർശനം തടയണമെന്നും അല്ലാത്തപക്ഷം തങ്ങൾക്കു നൽകാനുള്ള തുക കമലിൽനിന്നും ലഭിക്കില്ലെന്നും പിരമിഡ് സായ്മിറ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

പിരമിഡ് സായ്മിറയുമായി ചേർന്ന് കമൽഹാസന് പങ്കാളിത്തമുള്ള നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർ നാഷണൽ 'മർമയോഗി' എന്ന ചിത്രം നിർമ്മിക്കാൻ ധാരണയായിരുന്നു. ഈ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടു തവണകളായി 10.9 കോടി കമൽഹാസന് നൽകിയിരുന്നെന്നും എന്നാൽ, ഈ തുക കമൽഹാസൻ മറ്റൊരു സിനിമയ്ക്കായി ചെലവഴിച്ചെന്നുമാണ് കമ്പനിയുടെ ആരോപണം.

ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാശ്മീരി മുസ്ലിം ഉദ്യാഗസ്ഥന്റെ പ്രവർത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. വിശ്വരൂപം 2വിൽ വിസാം അഹമ്മദ് കാശ്മൂരി എന്ന റോ എജന്റിന്റെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത്. അമേരിക്കയിലായിരുന്നു ചിത്രത്തിന്റൈ ഭുരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരുന്നത്.

Read more topics: # kamal hasan,# viswaroopam2
kamal-hasan-viswaroopam2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES