നവാഗതനായ വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദാദ 87. കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്‍ നായകനായി തിരിച്ചെത്തുന്ന ചിത്രമാണ് ദാദ 87. വിജയ് ശ്രീ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം വീണ്ടും നായകനായി എത്തുന്നത്. ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
താര കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന താരത്തെ കാണുന്നതിനാണ് കീര്‍ത്തി ദാദ 87ന്റെ സെറ്റിലെത്തിയത് സമീപകാലത്ത് വാര്‍ത്തയായിരുന്നു.
മേനക സുരേഷിന്റെ അമ്മ സരോജത്തെ കാണാനാണ് കീര്‍ത്തി സുരേഷ് ദാദ 87ന്റെ ലൊക്കേഷനില്‍ എത്തിയത്. അമ്മൂമ്മയുടെ അഭിനയം കാണുന്നതിനാണ് തെന്നിന്ത്യന്‍ താരം ദാദ 87ന്റെ ലൊക്കേഷനില്‍ എത്തിയതും മണിക്കൂറുകളോളം സെറ്റില്‍ ചെലവഴിച്ചതും വാര്‍ത്തയായിരുന്നു.
വേദം പുടിത്തത് എന്ന ഭാരതിരാജ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി ചാരുഹാസന്‍ നായകനായി അഭിനയിച്ചത്. ഇപ്പോള്‍ 87 ആം വയസില്‍ ആണ് അദ്ദേഹം വീണ്ടും നായകനാകുന്നത്. മുന്‍കാല നടിയും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയുമായ സരോജയാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്. ജനഗരാജ് , ആനന്ദ് പാണ്ടി, ജെനി പല്ലവി, ആണ് ലാവണ്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. മാര്‍ട്ടി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വേണു രവിചന്ദ്രന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.