മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന അച്ഛന്റെ സിനിമയില്‍ അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് കല്യാണി; കല്യാണിയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍

Malayalilife
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന അച്ഛന്റെ സിനിമയില്‍ അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് കല്യാണി; കല്യാണിയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍


 പ്രിയദര്‍ശന്‍ എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനും ഒരുമിച്ചുണ്ടാക്കിയ ഹിറ്റുകള്‍ക്ക് കണക്കില്ല. ഇപ്പോല്‍ അതിലും വലിയ ഹിറ്റുകള്‍ക്ക് വേണ്ടി സിനിമ ലോകം കാത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകനും പ്രയദര്‍ശന്റെ മകളും ഒരുമിച്ചെത്തുന്ന സിനിമയാണ് പുറത്തിറങ്ങാന്‍ പോകുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തില്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍  കല്യാണി പ്രിയദര്‍ശന്‍ തന്നെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചു.

രണ്ടു വര്‍ഷം മുമ്പ് ഞാന്‍ കരുതിയിരുന്നില്ല, ഇങ്ങനെ അച്ഛനൊപ്പം ജോലി ചെയ്യുമെന്ന്. അമ്മു നീ ചെയ്തത് ശരിയല്ലെന്ന് പറയുന്നത് കേള്‍ക്കേണ്ടിവരുമോയെന്ന് ഭയന്നു. ആദ്യ ദിവസം കൈ തന്ന് കൊള്ളാം എന്ന് പറയുന്നതു വരെ ആശങ്കയായിരുന്നു. ആദ്യത്തെ ഷോട്ടില്‍ ഒരു കട്ടും ആവശ്യമായി വന്നില്ല. സിനിമ കാണാന്‍ കാത്തിരിക്കുകയാണ്. അതില്‍ ഒരു ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.  കല്യാണി പ്രിയദര്‍ശനെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ലോകത്തിലെ എല്ലാ അച്ഛനെയും പോലെ മകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അവള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സിനിമയില്‍ മകളെ സംവിധാനം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല.  പക്ഷേ വിധി അത് നടപ്പിലാക്കി.  കഠിനാദ്ധ്വാനം ചെയ്താല്‍ എല്ലാവര്‍ക്കും അതിന്റെ ഫലം കിട്ടും. അമ്മു നിന്നെ കുറിച്ച് ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് ആത്മാര്‍ഥത പുലര്‍ത്തുക- പ്രിയദര്‍ശന്‍ പറയുന്നു.

kalyani-priyadarshan-is-enjoyed-part-of-priyadharshan-film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES