കല്യാണ്‍ കുടുംബം വര്‍ഷങ്ങളായി തൃശൂരില്‍ നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. ഈ ചടങ്ങില്‍ ബോളിവുഡ്, ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി താരങ്ങള്‍ പങ്കെടുക്കാറുണ്ട്. പാരമ്പര്യ രീതിയില്‍ മണ്ണുകൊണ്ടുണ്ടാക്കിയ പാവകളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുകയുംസന്ധ്യാ വന്ദനവും ദീപാഞ്ജലിയും ്അടക്കം പൂജകളും ആഘോഷത്തിന്റെ ഭാഗമാകാറുണ്ട്.
സിനിമാ താരങ്ങളുടെ പങ്കാളിത്തം കൊണ്ട് തന്നെ എല്ലാവര്‍ഷും ആഘോഷം ശ്രദ്ധ നേടാറുണ്ട്ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ ഒട്ടേറെ താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. ഇ്ത്തവണ ബോളിവുഡില്‍ നിന്ന് കരീഷ്മ കപൂര്‍ അടക്കം എത്തിയ വീഡിയോകള്‍ പുറത്ത് വന്നു. മഞ്ഞ സാരിയില്‍ കേരളത്തനിമയോടെ അണിഞ്ഞൊരുങ്ങിയാണ് താരം ചടങ്ങിനെത്തിയത്.
മോഹന്‍ലാലും പൃഥിയും തിരക്കിലായതോടെ പകരക്കാരായി എത്തി സുചിത്രയും സുപ്രിയയും എത്തി.കാവ്യ മാധവന്‍, നവ്യ നായര്‍, ദിലീപ്, നിഖില വിമല്‍, നൈല ഉഷ, കാളിദാസ് ജയറാം, തരിണി, കല്യാണി പ്രിയദര്‍ശന്‍, മഹിമ, പേളി മാണിയും കുടുബവും പൂര്ണിമ, ഇന്ദ്രജിത്ത്്എന്നിങ്ങനെ താരനിബിഡയമായാണ് ഇത്തവണയും ആഘോഷം നടന്നത്.