4  ദിവസം കൊണ്ട്   555 കോടി; ഇന്ത്യന്‍ ബോക്‌സോഫീസിനെ അമ്പരപ്പിച്ച്  'കല്‍ക്കി 2898 എഡി

Malayalilife
topbanner
4  ദിവസം കൊണ്ട്   555 കോടി; ഇന്ത്യന്‍ ബോക്‌സോഫീസിനെ അമ്പരപ്പിച്ച്  'കല്‍ക്കി 2898 എഡി

നാഗ് അശ്വിന്‍   സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'കല്‍ക്കി2898എഡി' സമീപകാലത്തെ എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും  തകര്‍ക്കുകയാണ്. ആദ്യ 4  ദിവസം പിന്നിടുമ്പോള്‍  555 കോടിയാണ് ആഗോളബോക്‌സോഫീസില്‍ നിന്നും കല്‍ക്കി വാരികൂട്ടിയത്. റിലീസ് ദിനത്തില്‍ തന്നെ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെ എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ  വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം 2024 ജൂണ്‍ 27-നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്.

പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള  പ്രഭാസിന്റെ  ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ്  ചിത്രം. ഒപ്പം തന്നെ ക്ലൈമാക്‌സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ ആണ് സംവിധായകന്‍. ദീപിക പദുകോണ്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'.  സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

kalki turn oveR crosses 555 crore

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES