ജയറാം പാര്‍വ്വതി ദമ്പതികളുടെ മകനാണ് കാളിദാസ്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കാളിദാസ്.അചഛന്റെയും അമ്മയുടെയും കഴിവ് അത്‌പോലെ കിട്ടി എന്ന് തന്നെ പറയാം. പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് യുവാക്കളുടെ ഇടയില്‍ ഹരമായി മാറിയത്. എന്നാല്‍ ഇപ്പോള്‍ കുറച്ച് കട്ട കലിപ്പ് ലുക്കിലാണ് നടന്റെ പ്രവേശനം.ചോക്ലേറ്റ് ലുക്കില്‍ നിന്ന് കുറച്ച് കലിപ്പ് ലുക്കിലാണ് ജയറാമിന്റെ മകനും യുവതാരവുമായ കാളിദാസ് ജയറാം പുതുവര്‍ഷത്തെ വരവേറ്റിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് പുതിയ ലുക്കിന് ലഭിച്ചിരിക്കുന്നത്.
കിടിലന്‍, ഗ്രേറ്റ് ലുക്ക്, സൂര്യയെപ്പോലെയുണ്ട്, സൂപ്പര്‍ എന്നിങ്ങനെ പുതിയ മേക്കോവറിനെ പ്രശംസിച്ച് ധാരാളം കമന്റുകള്‍ ചിത്രത്തിന് വന്നിട്ടുണ്ട്. അര്‍ജ്ജന്റീന ഫാന്‍സ് കട്ടൂര്‍ക്കടവ് എന്ന ചിത്രമാണ് കാളിദാസ് ജയറാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.എന്തായാലും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.