Latest News

പ്രണയിനിക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും കാളിദാസ്; സൗത്ത് ഇന്ത്യ ഫാഷന്‍ അവാര്‍ഡ് വേദിയിലെത്തിയ താരത്തിന്റെയും തരുണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
പ്രണയിനിക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും കാളിദാസ്; സൗത്ത് ഇന്ത്യ ഫാഷന്‍ അവാര്‍ഡ് വേദിയിലെത്തിയ താരത്തിന്റെയും തരുണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

പ്രണയിനി തരുണിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് കാളിദാസ് ജയറാം. ; സൗത്ത് ഇന്ത്യ ഫാഷന്‍ അവാര്‍ഡ് വേദിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഉള്ള  ചിത്രങ്ങള്‍ ആണ് ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്ക് വച്ചത്.ഇരുവരും കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. 

2021 ലെ ലിവ് മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ തരിണി മുന്‍പ് പങ്കുവച്ചിരുന്നു. പുതിയ ചിത്രങ്ങള്‍കൂടി പങ്കുവച്ചതോടെ വിവാഹം എപ്പോഴായിരിക്കുമെന്നാണ് ആരാധകര്‍ കാളിദാസിനോട് ചോദിക്കുന്നത്. 

തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരുണി.

നച്ചത്തിരം നകര്‍കിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് സംവിധാനം.മലയാളത്തില്‍ രജനി ആണ് പുതിയ ചിത്രം. റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ നമിത പ്രമോദ്, റേബ മോണിക്ക എന്നിവരാണ് നായികമാര്‍.
 

kalidas jayaram With tatarini

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES