ഇരുട്ടി വെളുത്തപ്പോള്‍ റോഡരികില്‍ മദ്യശാല; ബമ്പര്‍ ലോട്ടറി അടിച്ച സന്തോഷത്തില്‍ കുപ്പി വാങ്ങാന്‍ നാട്ടുകാര്‍ ഓടികൂടി..!  കലവൂരില്‍ പ്രത്യക്ഷപ്പെട്ട മദ്യവില്‍പനശാലയില്‍ നടന്നത്..!

Malayalilife
ഇരുട്ടി വെളുത്തപ്പോള്‍ റോഡരികില്‍ മദ്യശാല; ബമ്പര്‍ ലോട്ടറി അടിച്ച സന്തോഷത്തില്‍ കുപ്പി വാങ്ങാന്‍ നാട്ടുകാര്‍ ഓടികൂടി..!  കലവൂരില്‍ പ്രത്യക്ഷപ്പെട്ട മദ്യവില്‍പനശാലയില്‍ നടന്നത്..!

രോ ബിവറേജും കുടിയന്‍മാര്‍ക്ക് ഒരു പ്രത്യേക വികാരമാണ്. ഒത്തൊരുമയോടെ ക്യു നിന്നാണ് ബിവറേജില്‍ നിന്നും ഇവര്‍ സാധനം വാങ്ങാറ്. മദ്യനയം വന്നതോടെ ദേശീയ പാതയിലെ മദ്യശാലകള്‍ പൂട്ടിപ്പോയെങ്കിലും ദേശീയപാതയോരത്തു പാതിരപ്പള്ളിയില്‍ ഒറ്റ രാത്രി കൊണ്ടു പുതിയൊരു മദ്യശാല എത്തിയതാണ് ഇപ്പോള്‍ വൈറലായത്. മദ്യശാല കണ്ട് സന്തോഷിച്ച സ്ഥലത്തെ പ്രധാന കുടിയന്‍മാര്‍ കുപ്പി വാങ്ങാന്‍ ക്യു നിന്ന് കുറച്ചുകഴിഞ്ഞപ്പോഴാണ് നാട്ടുകാര്‍ക്ക് കാര്യം പിടികിട്ടിയതെന്ന് മാത്രം. 

ദേശീയപാതയോരത്തു പാതിരപ്പള്ളിയിലാണ് ഒറ്റ രാത്രി കൊണ്ടു പുതിയൊരു മദ്യശാല എത്തിയത്. പൂട്ടികിടന്ന ഒരു കെട്ടിടത്തിലാണ് രാവിലെ ബിവറേജ് തുറന്നത്.  ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യഷോപ്പ് എന്ന ബോര്‍ഡും കറുവാച്ചിറയെന്നു സ്ഥലപ്പേരും ചേര്‍ത്തിരുന്നു. രണ്ട് കടമുറികളിലായി നിറയെ മദ്യക്കുപ്പികളും അടുക്കിവച്ചിരുന്നു. മദ്യശാലകളിലെ പതിവു കാഴ്ചകളായ 'ജവാന്‍ സ്റ്റോക്കില്ല', 'കൗണ്ടര്‍ വിടുന്നതിനു മുന്‍പ് ബാലന്‍സ് തുക എണ്ണി തിട്ടപ്പെടുത്തുക' തുടങ്ങിയ ബോര്‍ഡുകളും വിലനിലവാര പട്ടികയുംമുള്ള കടയ്ക്കു മുന്നിലെ കൗണ്ടറും ഇവിടേക്ക് ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള വേലിയും കൂടിയായതോ പുതിയ ബിവ്റേജ് നാട്ടുകാരുടെ മനം കവര്‍ന്നു. കുപ്പി വാങ്ങാന്‍ അത്യാവശ്യം നല്ല ക്യുവും കണ്ടതോടെ നാട്ടുകാര്‍ ഞെട്ടി. കണ്ടവര്‍ കാണാത്തവരെ അറിയിച്ചതോടെ ആളുകള്‍ കൂടി.. ക്യുവിന് നീളവും വച്ചു. 

ഇതോടെ ബവ്റിജസ് കോര്‍പറേഷന്റെ പുതിയ മദ്യവില്‍പനശാല തന്നെ എന്നുറപ്പിച്ചു ചിലര്‍ ആവേശത്തോടെ ക്യൂവില്‍ അണിനിരന്നപ്പോള്‍ മറ്റുചിലര്‍ ദേശീയപാതയിലെ മദ്യശാലയ്ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങി. പക്ഷേ പിന്നീടാണ് എല്ലാവര്‍ക്കും കാര്യം പിടികിടിയത്. സിനിമാഷൂട്ടിങ്ങിനുള്ള സെറ്റായിരുന്നു മദ്യശാലയെന്നത്. പരിചയമുള്ള ഒരു നടന്‍ ക്യുവിലെത്തിയപ്പോഴാണ് പലര്‍ക്കും കാര്യം കലങ്ങിയതെന്ന് മാത്രം

ജയറാം നായകനാവുന്ന 'ഗ്രാന്‍ഡ് ഫാദര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുക്കിയ മദ്യവില്‍പനശാലയുടെ മുന്നിലെ രംഗങ്ങളാണു പാതിരപ്പള്ളിയിലെ നാട്ടുകാര്‍ക്കും യാത്രികര്‍ക്കും കുറച്ചുനേരത്തെക്കെങ്കിലും ആശയക്കുഴപ്പമുണ്ടാക്കിയത്.. ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്ഷനു സമീപം പൂട്ടിക്കിടന്ന കടയ്ക്കാണ് അണിയറ പ്രവര്‍ത്തകര്‍ മദ്യവില്‍പന ശാലയുടെ 'സെറ്റ് ഇട്ടത്. ഒറിജിനലിനെ വെല്ലുന്ന മദ്യക്കട നാട്ടുകാരില്‍ ഉണ്ടാക്കിയ സന്തോഷവും ചെറുതായില്ല.

ക്യൂവില്‍ നില്‍ക്കുന്നവരോട് 2000 രൂപ നോട്ട് നീട്ടി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സാധനം വാങ്ങാന്‍ പറയുന്നതും എന്നാല്‍ ക്യൂ നില്‍ക്കുന്നവര്‍ ഇയാളെ ഓടിക്കുന്നതുമാണു ചിത്രീകരിച്ചത്. മദ്യശാലയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ തന്നെ ക്യൂവില്‍ നിര്‍ത്തിയാണു സിനിമ ചിത്രീകരിച്ചത്. 'ബീവറേജ്' ഒന്നും വന്നില്ലേലും സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണു നാട്ടുകാരിപ്പോള്‍. സിനിമ തീയറ്ററിലെത്തുമ്പോള്‍ തങ്ങളെ കാണാമല്ലോ എന്ന സന്തോഷവും ഇവര്‍ പങ്കുവയ്ക്കുന്നു.

kalavoor-start-fake-beverage-shop-for-film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES