Latest News

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; ഉറ്റസുഹൃത്തുക്കള്‍ നുണ പരിശേധനക്ക് തയ്യാറാണെന്ന് കോടതിയില്‍ നേരിട്ടെത്തി സമ്മതം അറിയിച്ചു

Malayalilife
topbanner
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; ഉറ്റസുഹൃത്തുക്കള്‍ നുണ പരിശേധനക്ക് തയ്യാറാണെന്ന് കോടതിയില്‍ നേരിട്ടെത്തി സമ്മതം അറിയിച്ചു

ടന്‍, വില്ലന്‍, ഹാസ്യതാരം, സഹനടന്‍ എന്നു വേണ്ട അഭിനത്തിന്റെ എല്ലാ തലങ്ങളിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് മണി. മലയാളികള്‍ക്ക് അത്ര പെട്ടന്നു ഒന്നും മണിയെ മറക്കാന്‍ കഴിയില്ല. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് കലാഭവന്‍ മണി.പ്രേക്ഷകരുടെ പ്രിയപ്പെട്ട മണിച്ചേട്ടനാണ്. പലര്‍ക്കും ആ മരണ വാര്‍ത്ത ഇന്നും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.

2016 മാര്‍ച്ച് 6 നായിരുന്നു ആ നാടിനെ നടുക്കിയ സംഭവം നടന്നത്. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും മണിയുടെ മരണത്തെ വിശ്വസിക്കാനോ ഉള്‍ക്കൊളളാനോ ഇന്നും പ്രേക്ഷകര്‍ക്കോ കൂടെയുള്ളവര്‍ക്കോ കഴിഞ്ഞില്ല. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാന്‍ മണിയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നും താരത്തിന്റെ അഭാവം ശൂന്യതയായി തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട് നിരവധി വിവിദങ്ങളായിരുന്നു ഉയര്‍ന്ന് വന്നത്. നുണ പരിശോധനയെന്നതിന്റെ വക്കില്‍വരെ കാര്യങ്ങള്‍ എത്തിയിരുന്നു.കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ബന്ധുക്കളും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്ത മരണ സമയത്ത് മണിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നാര്‍ക്കോ ടെസ്റ്റിന് സമ്മതം അറിയിച്ചിട്ടുണ്ടിവര്‍. മണിയുടെ ഉറ്റസുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, സാബു മോന്‍, ജോബി സെബാസ്റ്റിയന്‍, അരുണ്‍ സിഎ,എംജി വിവപിന്‍, അനീഷ് കുമാര്‍, മുരുകന്‍ എന്നിവരാണ് എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തി സമ്മതം അറിയിച്ചത്. നാര്‍ക്കോ ടെസ്റ്റിന് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയെ തീരുളളൂ എന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ സമ്മതം ആരാഞ്ഞത്.

കലഭവന്‍ മണിയുടെ മരണം ആസ്വഭാവിക മരണമെന്നാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കേസില്‍ പ്രത്യേകിച്ച് ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. എന്നാല്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം വരെയുണ്ടായി. എന്നിട്ടും താരത്തിന്റെ മരണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

kalabhavan-mani-death-case-cbi-conduct-polygraph-test-from-the-film-field

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES