Latest News

തലശ്ശേരി ഭാഷയിൽ കസറി കക്ഷി അമ്മിണിപ്പിള്ളയും കൂട്ടരും; ആസിഫ് അലി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്

Malayalilife
തലശ്ശേരി ഭാഷയിൽ കസറി കക്ഷി അമ്മിണിപ്പിള്ളയും കൂട്ടരും; ആസിഫ് അലി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്

ആസിഫ് അലി നായകനായ പുതിയ ചിത്രം 'കക്ഷി അമ്മിണിപ്പിള്ള'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിവിൻ പോളി ആണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ആസിഫ് ആദ്യമായി ഒരു വക്കീൽ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.

രസകരമായ ട്രെയ്ലറിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഈ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തുന്ന ഷിബ്ല കന്നി ചിത്രത്തിനായി വൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്.

സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ദിൻജിത്ത് അയ്യത്താൻ ആണ്.തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

പ്രദീപൻ എന്ന രാഷ്ട്രീയ പ്രവർത്തകനായ അഭിഭാഷകനായാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. വിജയരാഘവൻ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ദിഖ്, നിർമൽ പാലാഴി, മാമുക്കോയ, രാജേഷ് ശർമ്മ, ശിവദാസൻ തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.ബാഹുൽ രമേശാണ് ഛായാഗ്രഹണം. അരുൺ മുരളീധരൻ, സാമുവൽ എബി എന്നിവർ ചേർന്നാണ് സംഗീതം. പശ്ചാത്തലസംഗീതം ജേക്‌സ് ബിജോയ്. വിതരണം ഇ4 എന്റർടെയ്ന്മെന്റ്.

kakshi amminippilla official trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES