Latest News

ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം; പൃഥ്വിരാജിന്റെ കാളിയനൊരുങ്ങുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

Malayalilife
 ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം; പൃഥ്വിരാജിന്റെ കാളിയനൊരുങ്ങുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

17-ാം നൂറ്റാണ്ടിലെ തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിലേക്കുള്ള മടക്കയാത്രയാണ് കാളിയൻ. വേണാട് രാജവംശത്തിന്റെ പടത്തലവൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായിരുന്ന കുഞ്ചിറകോട്ട് കാളിയുടെ കഥ പറയുന്നു ചിത്രം. കേരളത്തിൽ പ്രചരിച്ച നാടോടി കഥകളെ അധികരിച്ച് ചരിത്രം മറന്നു പോയ വീരനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ് കാളിയൻ.

ഒരു സ്വപ്നം നിങ്ങളോടൊപ്പം ഞാൻ പങ്കുവെച്ചിരുന്നു. അത് യാഥാർത്ഥ്യമാകുന്നു എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് കാളിയന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നത്. പൃഥ്വിരാജിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.

റിലീസ് ചെയ്ത് ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടത് ഒരു ലക്ഷത്തിലേറെ പേരാണ്. മണിക്കൂറുകൾക്കുള്ളിൽ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത് എത്താനും കാളിയനായി. ബോളിവുഡിലെ ശങ്കർ എഹ്സാൻ ലോയി ത്രയം ആദ്യമായി സംഗീത സംവിധാനം നടത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്.

 

kaaliyan movie prithviraj sukumaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES