ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ സംവിധായകന് ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം കാതല്‍ എന്പതു പൊതുഉടമയ്ടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴ് താരം ജ്യോതികയും മലയാളത്തിന്റെ യുവ താരം ടോവിനോയും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ഒട്ടേറ പ്രേക്ഷക പ്രശംസ നേടിയ 'ജയ് ഭിം' എന്ന ചിത്രത്തിന് ശേഷം ലിജോ മോള് പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതല്‍ എന്‍പത് പൊതുവുടമൈ.
ലെന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണന് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആര് രാജേന്ദ്രനാണ് ഛായാഗ്രഹണം. ശ്രീ ശരവണനാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നോബിന് കുര്യന്, ആര് കണ്ണന്, എഡിറ്റിങ്- ഡാനി ചാള്‍സ്, സൗണ്ട് ഡിസൈന്‍- രാജേഷ്, വാര്‍ത്ത പ്രചാരണം- റോജിന്‍ കെ റോയ്.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, പുരുഷ പ്രേതം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മൈട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന് ജേക്കബ്, സജിന്‍ എസ് രാജ്, ഡിജോ അഗസ്റ്റിന്, വിഷ്ണു രാജന് എന്നിവര്‍ക്കൊപ്പം നിത്ത്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിത്യ അത്പുതരാജും കൂടിയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.