Latest News

റിയാലിറ്റി ഷോകള്‍ എനിക്ക് പറ്റിയ പരിപാടിയല്ല: ഒരു ഗാനം എന്ന് പറയുന്നത് ഒരു കൂട്ടം ആളുകളുടെ പ്രയത്നത്തിലൂടെ ഉണ്ടാകുന്നത്; പിന്നെ എങ്ങനെ ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കും;ഇളയരാജയുടെ പെരുമാറ്റം മനസിനെ മുറിപ്പെടുത്തിയെന്ന് കെ.ജെ യേശുദാസ്

Malayalilife
 റിയാലിറ്റി ഷോകള്‍ എനിക്ക് പറ്റിയ പരിപാടിയല്ല: ഒരു ഗാനം എന്ന് പറയുന്നത് ഒരു കൂട്ടം ആളുകളുടെ പ്രയത്നത്തിലൂടെ ഉണ്ടാകുന്നത്; പിന്നെ എങ്ങനെ ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കും;ഇളയരാജയുടെ പെരുമാറ്റം മനസിനെ മുറിപ്പെടുത്തിയെന്ന് കെ.ജെ യേശുദാസ്

ലയാളത്തിന്റെ ഒരേ ഒരു ഗന്ധർവ ഗായകൻ എൺപതിന്റെ നിറവിലേക്ക് കടന്നിരിക്കുകയാണ്. പകരം വയ്ക്കാനില്ലാത്ത മനോഹര ശബ്ദത്തിന്റെ ഉടമ ഇന്നലെ പതിവ് തെറ്റിക്കാതെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയാണ് പിറന്നാൾ ആഘോഷിച്ചത്.ഇന്ത്യയിലെ മൂന്നോ നാലോ ഭാഷകളിൽ ഒഴികെ മറ്റെല്ലാ ഭാഷകളിലും ആ നാദം വിസ്മയം തീർത്തിട്ടുള്ള ഗായകൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇളയരാജയുടെ റോയൽട്ടി വിവാദത്തെക്കുറിച്ചും റിയാലിറ്റി ഷോകളെക്കുറിച്ചും ശബ്ദത്തിന് പിന്നിലുള്ള ഡയറ്റിനെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി.

റിയാലിറ്റി ഷോകൾ എനിക്ക് പറ്റിയ പരിപാടി അല്ലെന്നും ഞാൻ വളരെ വേഗതകുറഞ്ഞ ആളാണ്. പരിപൂർണമായ ശ്രദ്ധയിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്നത്തെ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വളരെ പെട്ടെന്ന് പൂർണത കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാൽ അത്തരം പരിപാടികളുടെ അടുത്തുപോലും ഞാൻ പോകാറില്ലെന്നും യേശുദാസ് പറയുന്നു. സംഗീത സംവിധായതൻ ഇളയരാജയുടെ റോയൽറ്റി വിഷയത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.

ഒരു ഗാനം എന്ന് പറയുന്നത് ഒരു കൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാകുന്നതാണ്. പിന്നെ എങ്ങനെയാണ് ഒരാൾക്ക് മാത്രം റോയൽട്ടി കൊടുക്കുക എന്നാണ് യേശുദാസിന്റെ ചോദ്യം. വിദേശങ്ങളിൽ ഒരു ഗാനം എഴുതുന്നതും സംഗീതം നൽകുന്നതും ആലപിക്കുന്നതുമെല്ലാം ഒരു വ്യക്തി തന്നെയായിരിക്കും. എന്നാൽ നമ്മുടെ കാര്യം ഇങ്ങനെയല്ല. സംഗീത സംവിധായകനെ കൂടാതെ എഴുത്തുകാരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഉണ്ട്. ഇതൊരു കൂട്ടായ പ്രവർത്തനമാണ്. എല്ലാവർക്കും അവരവർ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രതിഫലവും കിട്ടും. പിന്നെ എങ്ങനെയാണ് ഗാനം ഒരാളുടെ മാത്രമാകുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കുന്നതിന് ഗായകർ അധിക തുക നൽകണം എന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഒരു ഗാനം പ്രശസ്തമാക്കുന്നതിൽ ഗായകനുള്ള പങ്ക് ആർക്കും തള്ളിക്കളയാൻ ആവില്ല. ഗായകർ വെറും ജോലിക്കാരാണെന്ന് കരുതുന്നുണ്ടെങ്കിൽ സംഗീത സംവിധായകർ സ്വന്തമായി പാട്ടുപാടി, പ്രശസ്തമാക്കട്ടെ.'' യേശുദാസ് പറഞ്ഞു.

ഇളയരാജയുമായി താനും മികച്ച ബന്ധമാണുള്ളതെന്നും എന്നാൽ എസ്‌പി ബാലസുബ്രഹ്മണ്യവുമായുള്ള പ്രശ്നം തന്നെ വളരെ അധികം വിഷമിപ്പിച്ചെന്നും യേശുദാസ് കൂട്ടിച്ചേർത്തു. അദ്ദേഹം എന്നെ അണ്ണ എന്നാണ് വിളിക്കുന്നത്. തന്റെ സംവിധാനത്തിലുള്ള ഗാനം ആലപിക്കണമെങ്കിൽ പണം നൽകണന്ന് പറഞ്ഞ് ബാലുവിന്റെ പരിപാടി നിർത്തിച്ചത് തന്നെ വളരെ വിഷമിപ്പിച്ചു. എനിക്ക് അവരുടെ ബന്ധം അറിയാം. ബാലുവും രാജ സാറും തമ്മിൽ വളരെ അടുപ്പമാണ്. അതിനാൽ തന്റെ മനസിൽ അത് വല്ലാതെ മുറിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അവതരിപ്പിക്കുന്ന പരിപാടികളിൽ രാജയുടെ ഗാനങ്ങൾ ആലപിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരിപാടിയുടെ സംഘാടകർ രാജ സാറിന്റെ അനുവാദം വാങ്ങിയിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ പാട്ട് പാടാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് ഇളയരാജയുടെ ഒരു പാട്ട് പോലും പാടാതെ താൻ പരിപാടി നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. പ്രക്ഷകരെ പിടിച്ചിരുത്താൻ പറ്റുന്ന തരത്തിലുള്ള നിരവധി സംവിധായകർ ഉണ്ടെന്നും അതുകൊണ്ട് പേടിക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാ കാലത്തും എന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല.

15- 18 വർഷം മുൻപ് എനിക്ക് ഉയർന്ന സ്വരങ്ങൾ പാടാൻ ബുദ്ധിമുട്ടുണ്ടാകുന്നതായി ഞാൻ ശ്രദ്ധിച്ചു. അത് പ്രായം കൂടും തോറും സാധാരണയായി സംഭവിക്കുന്നതാണ് എന്നുകരുതി ഞാൻ ലോ പിച്ചിലെ പാട്ടുകൾ മാത്രം പാടി. എന്നാൽ ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായതും അദ്ദേഹം പങ്ക് വച്ചു. ഒരിക്കൽ കാറിൽ യാത്ര ചെയ്യുന്ന സമയത്ത് 'ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്പ്' എന്ന പുസ്തകം കാണാനിടയായി.

ഒരു കൗതുകത്തിന് ഞാനതു വാങ്ങി വായിച്ചു. ഒരു സമഗ്രമായ പുസ്തകമല്ലെങ്കിലും, നമ്മുടെ രക്തഗ്രൂപ്പുകൾക്ക് അനുസരിച്ചുള്ള ഡയറ്റിനെ കുറിച്ചുള്ളതായിരുന്നു അത്. അത് വായിച്ചതിനു ശേഷം അത്രയും നാൾ എന്റെ ഭക്ഷണശീലത്തിൽ ഉണ്ടായിരുന്ന തെറ്റുകൾ ഞാൻ മനസിലാക്കുകയും, ഭക്ഷണരീതി മാറ്റുകയും ചെയ്തു. ശരിക്കും അദ്ഭുതകരമായ മാറ്റമായിരുന്നു പിന്നീട്. ആ ഡയറ്റ് പ്ലാനിൽ ഞാൻ ഉറച്ചു നിന്നു. പിന്നീട് പിച്ചുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും എനിക്ക് നേരിട്ടിട്ടില്ല. എത്ര വിഷമകരമായ പാട്ടുകൾ പോലും പാടാൻ കഴിഞ്ഞു.

അവ വലിയ ഹിറ്റുകളായി.'' - യേശുദാസ് പറയുന്നു. താൻ പിന്തുടരുന്ന ഡയറ്റിൽ ചെറിയ മാറ്റം വരുത്തിയാൽ ശബ്ദത്തിൽ ആ വ്യത്യാസം അനുഭവിക്കാൻ സാധിക്കുമെന്നും യേശുദാസ് പറയുന്നു. ''ഞാൻ ചായ കുടിക്കാറില്ല. ചെറുപ്പത്തിൽ ചിക്കൻ വലിയ ഇഷ്ടമായിരുന്നു. എന്നാൽ വർഷങ്ങളായി പച്ചക്കറി മാത്രമേ കഴിക്കാറുള്ളൂ, മുട്ട പോലും കഴിക്കാറില്ല. വളരെ അപൂർവ്വമായി ഹോട്ടൽ ഭക്ഷണം കഴിക്കാറുണ്ട്. എന്റെ ശബ്ദത്തേയും പാടാനുള്ള കഴിവിനെയും കാത്തുസൂക്ഷിക്കുക എന്നത് എന്റെ കടമയാണ്.'' യേശുദാസ് കൂട്ടിച്ചേർത്തു.

k j yeshudas about ilayaraja loyality issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES