പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- ജ്യോതിക ചിത്രമാണ് കാതല്‍. ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട ജ്യോതികയുടെ പോസ്റ്റാണ് വൈറലായിക്കൊണ്ടിയിരിക്കുന്നത്. സിനിമയുമായുള്ള തന്റെ അനുഭവം ഇന്‍സ്റ്റഗ്രാമോലൂടെയാണ് താരം പങ്കിട്ടത്. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതല്‍ സ്പര്‍ശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്.
സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതല്‍ സ്പര്‍ശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്. ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.
മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം 'കാതല്‍' ട്രെയിലര്‍ എത്തി. 12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. കുടുംബവും അതിനകത്തെ സംഘര്‍ഷങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നതിന്റെ സൂചനകള്‍ ട്രെയിലറില്‍ തന്നെയുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമായ കാതല്‍ മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. നവംബര്‍ 23 നാണ് തിയേറ്റര്‍ റിലീസ്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്: ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍: ടോണി ബാബുMPSE, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍.