കാലം മായ്ക്കാത്ത മുറിവുകളില്ല; തെറ്റിദ്ധാരണകള്‍ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോള്‍; കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയ്‌നുമായുള്ള തെറ്റിധാരണകള്‍ നീക്കിയെന്ന് ജൂഡ്

Malayalilife
കാലം മായ്ക്കാത്ത മുറിവുകളില്ല; തെറ്റിദ്ധാരണകള്‍ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോള്‍; കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയ്‌നുമായുള്ള തെറ്റിധാരണകള്‍ നീക്കിയെന്ന് ജൂഡ്

കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയ്‌നിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ആന്റണി. ഫോട്ടോയ്ക്ക് അദ്ദേഹം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാലം മായ്ക്കാത്ത മുറിവുകളില്ല. തെറ്റിദ്ധാരണകള്‍ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോ എടുത്ത ഫോട്ടോ. സൗമിനി ജെയ്ന്‍ മാമിനും ഭര്‍ത്താവിനുമൊപ്പം, എന്നാണ് അദ്ദേഹം കുറിച്ചത്. ജൂഡിന്റെ അമ്മ റോസമ്മ, ഭാര്യ ഡയാന, മക്കള്‍ എന്നിവരും ചിത്രത്തിലുണ്ട്.

2017 ലാണ് സംവിധായകന്‍ ജൂഡ് ആണിയും അന്നത്തെ കൊച്ചി മേയറായിരുന്ന സൗമിനി ജെയ്‌നും തമ്മില്‍ നിയമപോരാട്ടം ഉണ്ടായത്. ഒരു ഷോര്‍ട്ട് ഫിലിമിന്റെ ചിത്രികരണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലേക്കും നിയമ പോരാട്ടത്തിലേക്കും എത്തിയത്. പിന്നീട് ഉള്ള ഏഴു വര്‍ഷക്കാലം ഈ തെറ്റിദ്ധാരണ നീളുകയായിരുന്നു. അതിനാണ് ഇപ്പോള്‍ വിരാമം ആയിരിക്കുന്നത്.

ഈ സംഭവം നടക്കുന്ന സമയത്ത് കൊച്ചി മെയര്‍ ആയിരുന്നു സൗമിനി ജയിന്‍. ഇരുവരും തമ്മില്‍ പിന്നീട് നിയമം പോരാട്ടം പോലും ഉണ്ടായിട്ടുണ്ട്. ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തെ സുഭാഷ് പാര്‍ക്ക് നല്‍കണമെന്നായിരുന്നു സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് മേയര്‍ നിഷേധിക്കുകയായിരുന്നു. ഈ അവസരത്തില്‍ തന്നെ സംവിധായകന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു മേയര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംവിധായകനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്തായാലും ഈ പ്രശ്‌നം ഇപ്പോള്‍ രമ്യമായി പരിഹരിച്ചിരിക്കുകയാണ്.

 

Read more topics: # ജൂഡ് ആന്റണി.
jude anthony shares photo soumini jain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES