Latest News

125ല്‍പരം ആര്‍ട്ടിസ്റ്റുകള്‍.. 200ല്‍ പരം ലൊക്കേഷനുകള്‍..100ല്‍ കൂടുതല്‍ ഷൂട്ടിംഗ് ഡേയ്സ്; 2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക്;  കേരളത്തെ പിടിച്ചുലച്ച പ്രളയകഥ പറഞ്ഞ് ജൂഡ് ആന്റണി; ചിത്രം പൂര്‍ത്തിയാക്കിയ സന്തോഷം പങ്ക് വച്ച് സംവിധായകന്റെ പോസ്റ്റ്

Malayalilife
125ല്‍പരം ആര്‍ട്ടിസ്റ്റുകള്‍.. 200ല്‍ പരം ലൊക്കേഷനുകള്‍..100ല്‍ കൂടുതല്‍ ഷൂട്ടിംഗ് ഡേയ്സ്; 2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക്;  കേരളത്തെ പിടിച്ചുലച്ച പ്രളയകഥ പറഞ്ഞ് ജൂഡ് ആന്റണി; ചിത്രം പൂര്‍ത്തിയാക്കിയ സന്തോഷം പങ്ക് വച്ച് സംവിധായകന്റെ പോസ്റ്റ്

കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന സിനിമ പൂര്‍ത്തീകരണത്തിലേക്ക്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ജൂഡ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.2403 ഫീറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം 2018 സെപ്റ്റംബറിലാണ് ജൂഡ് പ്രഖ്യാപിച്ചത്. എന്നാല്‍ നാളുകളായി ചിത്രത്തിന്റെ അപ്‌ഡേഷന്‍ ഒന്നും എത്തിയിരുന്നില്ല. ഇപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കിയ സന്തോഷം പങ്ക് വച്ച് സംവിധായകന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നാല് വര്‍ഷത്തെ തന്റെ കണ്ണീരിനും ചിന്തകള്‍ക്കും ടെന്‍ഷനും ഓട്ടത്തിനും ശേഷം ആശയം ഒരു സിനിമയായി രൂപപ്പെട്ടിരിക്കുകയാണെന്ന് ജൂഡ് പറയുന്നു.

പോസ്റ്റ് വായിക്കാം:

സോഷ്യല്‍ മീഡിയ പോസ്റ്റ് ;

2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു . കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലര്‍ക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകള്‍ .

സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു inspirational വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാന്‍ ആഗ്രഹമുണ്ടായി .

ആ ദിവസങ്ങളിലെ പത്രങ്ങളും ചാനല്‍ വാര്‍ത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി . മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റില്‍ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണര്‍ന്നു . നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു . അന്ന് മുതല്‍ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടന്‍ നില കൊണ്ടു .

വേണു കുന്നപ്പിള്ളി എന്ന ഉഗ്രന്‍ നിര്‍മാതാവിനെ ആന്റോ ചേട്ടന്‍ പരിചയപ്പെടുത്തി . കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാന്‍ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിര്‍മിക്കാന്‍ സധൈര്യം മുന്നോട്ടു വന്നു . 125ഇല്‍ പരം ആര്‍ട്ടിസ്റ്റുകള്‍ , 200 ഇല്‍ പരം ലൊക്കേഷനുകള്‍ 100 ഇല്‍ കൂടുതല്‍ ഷൂട്ടിംഗ് ഡേയ്‌സ് . ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു .

4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു . സര്‍വേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിര്‍മാതാവ് പദ്മകുമാര്‍ സാറിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പറയാന്‍ വാക്കുകളില്ല . ഒരുഗ്രന്‍ ടീമിനെ ദൈവം കൊണ്ട് തന്നു . എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്‌ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഞങ്ങള്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ട് . ബാക്കി വിവരങ്ങള്‍ വഴിയേ 


 

jude anthony joseph FB POST ABOut 2018 floods

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES