Latest News

ഒരു അമ്മയുടെയും മകന്റെയും ജീവിതമാണ് എന്റ ഉമ്മാന്റെ പേര്; സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് പോലുള്ള സംവിധായകര്‍ക്കൊപ്പം എന്റെ സിനിമ എത്തുന്ന ആഹ്ലാദത്തിലാണ് ഞാന്‍; വെളിപ്പെടുത്തലുകളുമായി നവാഗതനായ സംവിധായകന്‍ ജോസ് സെബാസ്റ്റ്യന്‍

Malayalilife
 ഒരു അമ്മയുടെയും മകന്റെയും ജീവിതമാണ് എന്റ ഉമ്മാന്റെ പേര്;  സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് പോലുള്ള സംവിധായകര്‍ക്കൊപ്പം എന്റെ സിനിമ എത്തുന്ന ആഹ്ലാദത്തിലാണ് ഞാന്‍;  വെളിപ്പെടുത്തലുകളുമായി നവാഗതനായ സംവിധായകന്‍ ജോസ് സെബാസ്റ്റ്യന്‍


സംവിധായകന്‍  എന്ന നിലയില്‍ ഒരോരുത്തരുടെയും സ്വപ്‌നമായിരിക്കും പുതിയ സിനിമകള്‍ .നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനംചെയ്യുന്ന ടൊവിനോ തോമസ് ചിത്രമാണ് 'എന്റെ ഉമ്മാന്റെ പേര്.' ക്രിസ്മസ് അവധിക്കാലത്ത് മത്സരത്തിനിറങ്ങുന്ന സിനിമകളുടെ കൂട്ടത്തിലാണ് എന്റെ ഉമ്മാന്റെ പേരും പ്രദര്‍ശനത്തിനെത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആല്‍താരി മൂവീസിന്റെയും ബാനറില്‍ ആന്റോ ജോസഫും സി.ആര്‍ സലീമും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നടി ഉര്‍വശിയാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓസ്ട്രേലിയ സിഡ്നി ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂളില്‍ തിരക്കഥാരചനയും സംവിധാനവും പഠിച്ചിറങ്ങിയ ജോസ് സെബാസ്റ്റ്യന്‍ 2016ലാണ് ടോവിനോയോട് ആദ്യമായി ചിത്രത്തിന്റെ കഥ പറയുന്നത്.

ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, നര്‍മത്തിന്റെ അകമ്പടിയില്‍ പോകുന്ന കഥയാണ് എന്റെ ഉമ്മാന്റെ പേര്. കഥാരചനയുടെ സമയത്തെല്ലാം ഉമ്മയുടെ വേഷത്തില്‍ ഉര്‍വശിചേച്ചി തന്നെയായിരുന്നു. ഹമീദിന്റെ കഥാപാത്രം ആരു ചെയ്യുമെന്നതിനെക്കുറിച്ച് അന്നൊരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല, എന്ന് നിന്റെ മൊയ്തീന്‍ കണ്ടപ്പോഴാണ് ഹമീദാകാന്‍ എറ്റവും യോജിച്ച വ്യക്തി ടോവിനോ തന്നെയാണെന്ന് ഉറപ്പിച്ചത്. അങ്ങനെയാണ് ടോവിനോയോട് കഥപറഞ്ഞത് എന്നു സംവിധായകന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'പൊന്നാനി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, മാമുക്കോയ, ഹരീഷ് കണാരന്‍ എന്നിവരെല്ലാം പ്രധാന വേഷങ്ങളിലുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം ഗുരുക്കന്മാരുടെ അനുഗ്രഹം നേടി  സംവിധായകന്‍ ജോസ് സെബാസ്റ്റ്യന്‍. സിനിമയുടെ അവസാനഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയ്ക്കു തിരിക്കുന്നതിനിടെയാണ് ജോസ്, ഗുരുതുല്യരായി കാണുന്ന ലാല്‍ജോസിനെയും സത്യന്‍ അന്തിക്കാടിനെയും വിമാനത്താവളത്തില്‍വെച്ച് കാണുന്നത്. ചാക്കോച്ചനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന തട്ടിന്‍പുറത്ത് അച്യുതനും ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശനും ക്രിസ്മസ് റിലീസ് ആണ്. ഈ വലിയ സിനിമകള്‍ക്കൊപ്പമാണ് ജോസിന്റെ ചെറിയ ചിത്രവുമെത്തുന്നത്.  ഇരുസംവിധായകരുടെയും കടുത്ത ആരാധകനായ ജോസ് രണ്ടുപേരുടെയും അനുഗ്രഹം ഏറ്റുവാങ്ങി. ടൊവിനോയും ജോസിനൊപ്പം ഉണ്ടായിരുന്നു.

'എന്റ ഉമ്മാന്റെ പേര് പ്രദര്‍ശനത്തിനെത്തുമ്പോള്‍ ആകാംക്ഷയെക്കാള്‍ കൂടുതല്‍ എനിക്ക് ആഹ്ലാദമാണുള്ളത്, ഞാനേറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് പോലുള്ള സംവിധായകര്‍ക്കൊപ്പം എന്റെ സിനിമയും പ്രദര്‍ശനത്തിനെത്തുന്നു എന്നതുതന്നെയാണ് അതിന്റെ കാരണം.' ഒരു അമ്മയുടെയും മകന്റെയും ജീവിതമാണ് ചിത്രം പറയുന്നതെന്നും സംവിധായകന്‍  ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ജോസ് സെബാസ്റ്റ്യനും ശരത് ആര്‍ നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനല്‍ ക്ലോസയുടെതാണ് ക്യാമറ. സംഗീതം ഗോപിസുന്ദര്‍.

jose-sebastian-director-of-ente-ummante-peru

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES