Latest News

സ്ത്രീകളോടുള്ള പെരുമാറ്റം മോശം; ലൈംഗികാതിക്രമം; തമിഴ് നടന്‍ ജോണ്‍ വിജയിക്കെതിരെയുള്ള പരാതികള്‍ പങ്കുവെച്ച് ഗായിക ചിന്മയി

Malayalilife
topbanner
 സ്ത്രീകളോടുള്ള പെരുമാറ്റം മോശം; ലൈംഗികാതിക്രമം; തമിഴ് നടന്‍ ജോണ്‍ വിജയിക്കെതിരെയുള്ള പരാതികള്‍ പങ്കുവെച്ച് ഗായിക ചിന്മയി

സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടന്‍ ജോണ്‍ വിജയ് കുരുക്കില്‍. ഗായിക ചിന്‍മയി ശ്രീപാദ ഈ പരാതിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച സ്ത്രീകള്‍ നേരിട്ട ദുരിതങ്ങളാണ് പരാതിയില്‍ വിശദീകരിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഭിമുഖത്തിനിടെ നടന്‍ തന്നോടി മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തയതിന് പിന്നാലെയാണ് ചിന്മയി സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 അഭിമുഖത്തിന് ചെന്നപ്പോള്‍ എല്ലാവരുടേയും മുന്നില്‍വെച്ച് ഇടുപ്പില്‍ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവര്‍പോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പരാതിയും ഇതിലുണ്ട്. സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളി ലെല്ലാം ലൈം ഗിക ഉദ്ദേശത്തോടെ ജോണ്‍ വിജയ് പെരുമാറിയെന്നാണ്ആ രോപണങ്ങള്‍.

ഇയാള്‍ പൊതു ഒരു ശല്യമാണ്. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദര്‍ശകനാണ് ഇയാള്‍. ആ സ്ഥലം ഇയാളെപ്പോലുള്ള ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അര്‍ത്ഥം ഇയാള്‍ക്ക് അറിയില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്‌മോക്കിങ് സോണിലോ എവിടെ പോയാലും ഇയാള്‍ പിന്നാലെയുണ്ടാവും. ഒരിക്കല്‍ ശ ല്യം സഹിക്കവയ്യാതെ എനിക്ക് ക്ലബിലെ ബൗണ്‍സര്‍മാരെ സഹായത്തിന് വിളിക്കേണ്ടി വന്നു എന്നും ഒരു സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നു.

പ്രമുഖ ഗായികയും ആര്‍ജെയുമായ ശ്രീരഞ്ജിനി ജോണ്‍ വിജയിയുടെ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ ചിന്മയി നന്ദി അറിയിച്ചിരുന്നു. ശ്രീരഞ്ജിനി, നിങ്ങളുടെ അനുഭവം നേരത്തെ പങ്കുവെച്ചിരുന്നു. എനിക്ക് മറ്റ് മൂന്ന് പെണ്‍കുട്ടികളുടെ അനുഭവവും ഇതിന് ശേഷം അറിയാന്‍ കഴിഞ്ഞു. എല്ലാവരും ജോണ്‍ വിജയിയില്‍ നിന്ന് മോശം അനുഭവം നേരിട്ടവരാണ്. ഈ സ്ത്രീകള്‍ കരുത്ത് കണ്ടെത്തട്ടെ. എല്ലാ കാര്യങ്ങളും തുറന്ന് പറയട്ടെ. നിങ്ങളുടെ പിതാക്കന്മാരുമായി സൗഹൃദം ഉള്ളയാളാണ് അദ്ദേഹമെങ്കില്‍ പോലും കാര്യങ്ങള്‍ തുറന്ന് പറയണമെന്നും ചിന്മയി എക്സില്‍ കുറിച്ചു.

അതേസമയം ആരോപണങ്ങളോട് ജോണ്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2018-ലെ മീടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ജോണ്‍ വിജയ് മാപ്പപേക്ഷിച്ച് രം?ഗത്തെത്തിയിരുന്നു. ഹൃദയം തുറന്നുസംസാരിക്കുന്ന വളരെ സത്യസന്ധനായ വ്യക്തിയാണ് ഞാന്‍. ഏതെങ്കിലും ഗൂഢലക്ഷ്യത്തോടെയല്ല ഞാന്‍ പ്രവര്‍ത്തിക്കാറുള്ളത്. ചില സമയങ്ങളില്‍ എന്റെ തമാശകള്‍ എല്ലാവര്‍ക്കും തമാശയല്ലെന്ന് തോന്നാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ട സംഭവങ്ങളേക്കുറിച്ച് ശരിക്ക് ഓര്‍മയില്ല. ഞാന്‍ ഈ ആളുകളെയൊന്നും കണ്ടിട്ടില്ല.

എന്റെ സംഭാഷണം തമാശയായി തോന്നാത്തവരോട് അത്തരം കാര്യങ്ങള്‍ പിന്നീട് പറയാറില്ല. കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് തന്റെ രീതി. തമാശയായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും സമയത്ത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെയും വേദനിപ്പിക്കുന്നു. ആരോട്, എപ്പോള്‍ എന്ത് പറയണം എന്നറിയാനുള്ള എന്റെ പാഠം ഇതായിരിക്കും. ഈ മീ ടൂ മൂവ്മെന്റിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്നുമാണ് ജോണ്‍ വിജയ് പറഞ്ഞിരുന്നത്.

അതേസമയം ഈ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോണ്‍ വിജയ് സിനിമയില്‍ സജീവമായി തുടര്‍ന്നിരുന്നു. ലൂസിഫര്‍, ഓരം പോ, സാര്‍പ്പട്ട പാരമ്പരൈ, സലാര്‍ 1, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലാണ് താരം എത്തിയത്. ദിലീപ് നായകനായി എത്തിയ തങ്കമണി എന്ന ചിത്രമാണ് മലയാളത്തില്‍ ജോണ്‍ വിജയുടേതായി പുറത്തുവന്ന ചിത്രം.

john vijay has been accused

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES