Latest News

 33 വര്‍ഷങ്ങള്‍, വീണ്ടും ഒരു ശുഭയാത്ര; പ്രണയദിനത്തില്‍ ജയറാമിനൊപ്പം യാത്രയില്‍ പാര്‍വ്വതി; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ; വാലന്റെയ്ന്‍ ദിനത്തില്‍ സിംഗിളല്ലെന്ന് കുറിച്ച് കാമുകിയുടെ ചിത്രവുമായി കാളിദാസും

Malayalilife
  33 വര്‍ഷങ്ങള്‍, വീണ്ടും ഒരു ശുഭയാത്ര; പ്രണയദിനത്തില്‍ ജയറാമിനൊപ്പം യാത്രയില്‍ പാര്‍വ്വതി; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ; വാലന്റെയ്ന്‍ ദിനത്തില്‍ സിംഗിളല്ലെന്ന് കുറിച്ച് കാമുകിയുടെ ചിത്രവുമായി കാളിദാസും

1988 ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.ശുഭയാത്ര,പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പിന്നീട് ജയറാം പാര്‍വതി താരജോഡി മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിന് ആണ് ജയറാമും പാര്‍വതിയും വിവാഹിതരാകുന്നത്. പ്രണയദിനത്തിലും ഇത്തവണ ഇരുവരും ഏറെ ഇഷ്ടപ്പെടുന്ന യാത്രയിലാണ്. 

മകള്‍ മാളവിക ഇരുവരുടെയും മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 33 വര്‍ഷങ്ങള്‍, വീണ്ടും ഒരു ശുഭയാത്ര എന്നാണ് മാളവിക വീഡിയോയ്ക്കൊപ്പം കുറിച്ചത്. പരസ്പരം സംസാരിച്ചും ചിരിച്ചും യാത്ര ആസ്വദിക്കുകയാണ് ജയറാമും പാര്‍വതിയും.

മണിരത്നത്തിന്റെ പൊന്നിയില്‍ സെല്‍വന്‍ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.

മകന്‍ കാളിദാസും തന്റെ പ്രണയിനി തരണിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇത്തവണത്തെ പ്രണയ ദിനത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല” എന്നാണ് ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. തരിണിയും തന്റെ പ്രൊഫൈലില്‍ കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @sunsets_and_streets

jayaram and parvathy video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക