ജയകൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന 'കൃഷ്ണകൃപാസാഗരം'; ചിത്രീകരണം പുരോഗമിക്കുന്നു

Malayalilife
 ജയകൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന 'കൃഷ്ണകൃപാസാഗരം'; ചിത്രീകരണം പുരോഗമിക്കുന്നു

ദേവി ക്രിയേഷന്‍സിന്റെ ബാനറില്‍ വിംഗ് കമാന്‍ഡര്‍ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നവാഗത സംവിധായകന്‍ അനീഷ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൃഷ്ണ കൃപാസാഗരം'. സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായ് പുരോഗമിക്കുന്നു.  

ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്‌നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേര്‍കാഴ്ചയാണ് സിനിമ. ജയകൃഷ്ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് ആവനൂര്‍, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.

ക്യാമറ: ജിജു വിഷ്വല്‍, അസോസിയേറ്റ് ഡയറക്ടര്‍: ജയേഷ്, അരുണ്‍ സിതാര, ജനാര്‍ദ്ധനന്‍, ആര്‍ട്ട്: അടൂര്‍ മണിക്കുട്ടന്‍, മേക്കപ്പ്: സ്വാമി. കോസ്റ്റ്യൂം: അനില്‍ ആറന്മുള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നവീന്‍ നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ & അസിസ്റ്റന്റ് ഡയറക്ടര്‍: സഞ്ജയ്വിജയ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്. ചിത്രം ഓഗസ്റ്റ് ആദ്യവാരത്തില്‍ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

jayakrishnan in krishnakripasagaram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES