Latest News

2022 ലെ ജനപ്രിയ ഇന്ത്യന്‍ താരമായി ധനുഷ്; ഐഎംഡിബി പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് ആലിയ ഭട്ടും ഐശ്വര്യ റായിയും; പട്ടികയില്‍ ഇടംനേടാനാവാതെ മലയാളത്തിന്റെ താരങ്ങള്‍

Malayalilife
 2022 ലെ ജനപ്രിയ ഇന്ത്യന്‍ താരമായി ധനുഷ്; ഐഎംഡിബി പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് ആലിയ ഭട്ടും ഐശ്വര്യ റായിയും; പട്ടികയില്‍ ഇടംനേടാനാവാതെ മലയാളത്തിന്റെ താരങ്ങള്‍

ര്‍ഷത്തെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി) പുറത്ത് വിട്ടു.ധനുഷാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. പത്തില്‍ 6 താരങ്ങളും ദക്ഷിണേന്ത്യയില്‍ നിന്നാണെങ്കിലും മലയാളത്തില്‍ നിന്നും ആരും തെരഞ്ഞെടുക്കപ്പെട്ടില്ല.ബോളിവുഡ് നടിമാരായ ആലിയ ഭട്ടും ഐശ്വര്യ റായിയും ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്താണ് ഉളളത്.

ധനുഷ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം താരത്തിന് 4 ചിത്രങ്ങള്‍ ആണ് റിലീസിനുണ്ടായിരുന്നത്. അതില്‍  അദ്ദേഹം അഭിനയിച്ച ഹോളിവുഡ് ചിത്രമായ 'ഗ്രേ മാന്‍' ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. ഇതോടൊപ്പം തന്നെ തമിഴില്‍ 'മാരന്‍', 'തിരുചിത്രമ്പലം', 'നാനേ വരവന്‍' എന്നിങ്ങനെ താരത്തിന്റെ മൂന്ന് ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.

തെലുങ്കു നടന്‍ രാംചരണ്‍ നാലാം സ്ഥാനത്താണ് ഉളളത്.  നടി സാമന്ത അഞ്ചാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.  ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കിയാര അദ്വാനിയും ആറ്, ഏഴ് സ്ഥാനങ്ങളിലാണ് എത്തിയിരിക്കുന്നത്. തെലുങ്ക് താരങ്ങളായ ജൂനിയര്‍ എന്‍ടിആറും അല്ലു അര്‍ജുനും ഈ പട്ടികയില്‍ എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. 

കന്നഡ നടന്‍ യാഷ് പത്താം സ്ഥാനമാണ് സ്വന്തമാക്കിയത്. തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ അജിത്, വിജയ് എന്നിവരുടെ പേരുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമായിരുന്നു. ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം 'വാത്തി'യാണ്. വെങ്കി അറ്റ്ലൂരിയൂടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

Read more topics: # ഐഎംഡിബി
imdb most popular indian stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES