തിരുവനന്തപുരം : പ്രളയത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഐ.എഫ്.എഫ്.കെ രാജ്യാന്തര ചലച്ചിത്രമേളക്ക് വീണ്ടും നടത്താനൊരുങ്ങി സര്‍ക്കാര്‍. മേളയുടെ ചിലവ് ചരുക്കാമെന്ന അക്കാദമി നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്. എന്നാല്‍ മേളക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് നീക്കം.
ഈ സാഹചര്യത്തില്‍ മേളയുടെ നടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്താന്‍ അക്കാദമി, തന്നെ രംഗത്തെത്തുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.പ്രളയത്തില്‍ സംസ്ഥാനത്തിന് വന്‍ നാശനഷ്ടം നേരിട്ട സാഹചര്യത്തില്‍ വന്‍ ചെലവുകള്‍ വരുന്ന പരിപാടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കാന്‍ ആദ്യം തീരുമാനിച്ചത്
. എന്നാല്‍ കലോത്സവം പോലെ തന്നെ വന്‍ ചെലവ് വരുത്താതെ ചലച്ചിത്രമേളയും നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികളും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയില്‍ ചെലവ് ചുരുക്കി ചെയ്യാമെന്ന തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ചലച്ചിത്രമേളയ്ക്ക് ആറുകോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.
ഇത്തവണ മൂന്ന് കോടിക്ക് നടത്താമെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സര്‍ക്കാരില്‍ നിന്നും പണം നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡെലിഗേറ്റ് പാസിന് ഫീസ് കൂട്ടിയും സ്പോണ്‍സര്‍മാരെ കണ്ടെത്തിയും പണം കണ്ടെത്താനാണ് തീരുമാനം. വിദേശത്ത് നിന്നുള്ള രാജ്യന്തര ജൂറി അംഗങ്ങള്‍, ചിത്രങ്ങള്‍ക്കു നല്‍കിയിരുന്ന വന്‍ പ്രൈസ് മണി എന്നിവയ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഘൂകരിച്ചേക്കും. അക്കാദമി ഭാരാവാഹികളുമായി ചര്‍ച്ച നടത്തി കാര്യങ്ങളില്‍ തീരുമാനം എടുക്കും.