രായന് ശേഷം ധനുഷ് വീണ്ടും സംവിധായക വേഷത്തില്‍; 'ഇഡ്ലി കടൈ' ഫസ്റ്റ്‌ലുക്ക് പുറത്ത്; ധനുഷിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധ നേടുന്നു 

Malayalilife
 രായന് ശേഷം ധനുഷ് വീണ്ടും സംവിധായക വേഷത്തില്‍; 'ഇഡ്ലി കടൈ' ഫസ്റ്റ്‌ലുക്ക് പുറത്ത്; ധനുഷിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രദ്ധ നേടുന്നു 

ലയാളി സിനിമ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട തമിഴ് താരമായ ധനുഷ് സംവിധാനം നിര്‍വഹിച്ച് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് 'രായന്‍'. 2023 ഇറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ഇഡ്ലി കടൈ'. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. 

ചിത്രം ഏപ്രില്‍ 10 ന് തീയറ്ററുകളിലെത്തും. നിത്യാ മേനോന്‍ ആണ് ചിത്രത്തിലെ നായിക. 'തിരുച്ചിത്രമ്പലം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ആരധകരുടെ മനസ്സ് കീഴടക്കിയ നിത്യാ-ധനുഷ് കോമ്പോ വീണ്ടുമെത്തുന്നു എന്നൊരു പ്രത്യേകത കൂടെ 'ഇഡ്ലി കടൈ' യ്ക്കുണ്ട്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്ഡലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സം?ഗീതം. ഡൗണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ശിവ കാര്‍ത്തികേയന്‍ സുധ കൊങ്കര ചിത്രവും നിര്‍മ്മിക്കുന്നത്. 

ധനുഷ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ് ഇഡ്ഡലി കടൈ. പാ പാണ്ടി, രായന്‍, വരാനിരിക്കുന്ന നിലാവ് എന്‍മേല്‍ എന്നടി കോബം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഇഡ്ലി കടൈ'. ജിവി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പ്രകാശ് രാജ്, ശാലിനി പാണ്ഡേയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. അതേസമയം നിലാവ് എന്‍മേല്‍ എന്നടി കോബം എന്ന ചിത്രം ധനുഷ് ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. യുവ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നാല്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ധനുഷ് പ്രധാനവേഷത്തില്‍ എത്തുന്ന കുബേരയും റിലീസാകാനുണ്ട്

Read more topics: # ഇഡ്ലി കടൈ
idli kadai first Look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES