മലയാള സിനിമയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന വാര്‍ത്ത നാം പലപ്പോഴായി കേട്ടിട്ടുള്ള ഒന്നാണ്. ഈ അവസരത്തിലാണ് വഴങ്ങി തരണമെന്ന് തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കല്‍ രംഗത്തെത്തിയത്. എന്നാല്‍ തന്റെ സുഹൃത്തിന് മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീടാണ് ആ ചട്ടക്കൂടില്‍ നിന്നും പുറത്ത് വരേണ്ടതിനെ കുറിച്ച് താന്‍ ചിന്തിച്ചതെന്നും കൊച്ചി മുസിരീസ് ബിനാലേയില്‍ വച്ച് റിമ പറഞ്ഞു.
റിമയുടെ വാക്കുകള്‍
എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് '.